ഗതാഗത സൗകര്യം അനുവദിക്കണം- രാജ് മോഹൻ ഉണ്ണിത്താൻ എം.പി.

പഴയങ്ങാടി: മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ വഴികളടച്ച് ഗതാഗതം തടഞ്ഞ നടപടികൾ അവസാനിപ്പിച്ച് ഗതാഗത സൗകര്യം അനുവദിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. മാടായി, മാട്ടൂൽ, ഏഴോം പഞ്ചായത്തുകളിലെ സമൂഹ അടുക്കളകൾ യു.ഡി.എഫ് നേതാക്കളോടൊപ്പം രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻ്റ് എ.സുഹറാബി, വൈസ് പ്രസിഡൻറ് എം. പവിത്രൻ എന്നിവർ എം.പിയെ സ്വീകരിച്ചു. യു.ഡി.എഫ് നേതാക്കളായ എം.പി.ഉണ്ണികൃഷ്ണൻ, പി.പി.കരുണാകരൻ, സുധീർ വെങ്ങര, പി.എം.ഹനീഫ് ,എസ്.യു. റഫീഖ്‌ എന്നിവർക്കൊപ്പമാണ് എം.പി സന്ദർശനത്തിനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.