ചെറുപുഴ: മഞ്ഞക്കാട്-തിരുമേനി- മുതുവം റോഡിൻെറ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ലോക് ഡൗണ്‍ ഇളവ് അനുവദിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിന് പിന്നാലെയാണ് തിരുമേനിയില്‍ നിന്ന് മുതുവം ഭാഗത്തേക്കുള്ള പ്രവൃത്തി കഴിഞ്ഞദിവസം തുടങ്ങിയത്. ജില്ല കലക്ടറുടെയും പൊലീസിൻെറയും അനുമതിയോടെ തുടങ്ങിയ പ്രവൃത്തിയില്‍ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. വര്‍ഷകാലം ആരംഭിക്കുന്നതിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് കരാറുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.