കേരളം മാതൃകയെന്ന് ബിഷപ്പുമാർ

തലശ്ശേരി: ഡൽഹി, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യവിൽപന പുനരാരംഭിക്കാൻ സർക്കാറുകൾ അനുവാദം നൽകിയ നടപടി അപലപനീയമാണെന്നും ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി മറ്റ് മുഖ്യമന്ത്രിമാർക്ക് മാതൃകയാണെന്നും തലശ്ശേരി ആർച് ബിഷപ് മാർ ജോർജ് ഞെരളക്കാട്ട്. തലശ്ശേരി അതിരൂപത, കണ്ണൂർ രൂപത, മാനന്തവാടി രൂപത, ബത്തേരി രൂപത, കോട്ടയം അതിരൂപത മലബാർ റീജ്യൻ എന്നിവ ഉൾപ്പെടുന്ന കെ.സി. ബി.സി മദ്യവിരുദ്ധ സമിതി റീജനൽ ഡയറക്ടമാരുടെ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി റീജനൽ ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ, ഫാ. മാത്തുക്കുട്ടി കളക്കാട്ടുകുയിൽ എന്നിവർ സംസാരിച്ചു. കണ്ണൂർ രൂപത ഡയറക്ടർ ഫാ.തോംസൺ കൊറ്റിയത്ത് സ്വാഗതവും മാനന്തവാടി രൂപത ഡയറക്ടർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.