പൊലീസ് നടപടി കർശനമാക്കി; ജനം അനുസരിച്ചു തുടങ്ങി

നാദാപുരം: കോവിഡ് പടർന്നുപിടിക്കുന്നതിനെതിരെ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കിയതോടെ ജനം ടൗണുകളിൽനിന്ന് ഒഴിഞ്ഞു. നാദാപുരം, കല്ലാച്ചി ടൗണുകളിൽ കഴിഞ്ഞ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി അതിരാവിലെ ചുരുക്കം പേരാണ് എത്തിയത്. ടൗണിൽ എത്തിയവർക്ക് പെട്ടെന്ന് പിൻവാങ്ങണമെന്ന നിർദേശം പൊലീസ് നൽകിയിരുന്നു. നാദാപുരത്തും കല്ലാച്ചിയിലും പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. കാറിൻെറ ഗ്ലാസുകളിൽ സൺഫിലിം ഒട്ടിച്ച് കറങ്ങിയവരുടെ സൺഫിലിമുകൾ പൊലീസ് നീക്കം ചെയ്തു. 20,000 രൂപ പിഴ ഈടാക്കി നാദാപുരം: നിയമം ലംഘിച്ച് ഓടിയ 15 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം 30 വാഹനക്കൾ കസ്റ്റഡിലെടുത്തിരുന്നു. ഇവരിൽനിന്ന് 20,000 രൂപ പിഴ ഈടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.