കോഴിക്കോട്: ലോക റെഡ്‌ക്രോസ് ദിനാഘോഷത്തിൻെറ ഭാഗമായി ഐ.എം.എ വനിത വിഭാഗത്തിൻെറയും റെഡ് ക്രോസ് സൊസൈറ്റി ജില്ല ക മ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിൻെറ സഹകരണത്തോടെ ജില്ലയിലെ റെഡ് ക്രോസ് വളൻറിയര്‍മാര്‍ക്കും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തിലെ അന്തേവാസികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും വേണ്ടി ദ പുവര്‍ ഹോം സൊസൈറ്റി ദുരന്തനിവാരണ പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചു. ഐ.എം.എ പ്രസിഡൻറ് ഡോ. വിജയറാം രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി. ശശി ഉദ്ഘാടനം ചെയ്തു. പി.എം. സാഹിര്‍, ഐ.ആര്‍.എസ് ജില്ല ചെയര്‍മാന്‍ അഡ്വ. കെ. രാജന്‍, സെക്രട്ടറി കെ.വി. ഗംഗാധരന്‍, കോഴിക്കോട് താലൂക്ക് ചെയര്‍മാന്‍ ടി.എ. അശോകന്‍, വടകര താലൂക്ക് ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍, ഐ.എം.എ കോഴിക്കോട് സെക്രട്ടറി ഡോ. ബി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അര്‍ഷാദ്, ഡോ. അഷര്‍ എന്നിവര്‍ ക്ലാസെടുത്തു. ഡോ. പി.എന്‍. മിനി സ്വാഗതവും ഡോ.കെ. സന്ധ്യാകുറുപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.