ഫറോക്ക്: ഓട്ടത്തിനിടെ പാലത്തിെൻറ മധ്യത്തിൽ സ്വകാര്യ ബസിെൻറ ടയർ പൊട്ടിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താറുമാറായി. ശനിയാഴ്‌ച രാത്രി ഏഴര മണിയോടെയാണ് കോഴിക്കോട്ടുനിന്നും പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഫെർഫെക്റ്റ് ബസിെൻറ പിറകുവശത്തെ ടയർ പാലത്തിെൻറ മധ്യത്തിൽ വൻ ശബ്ദത്തോടെ പൊട്ടിയത്. ഇതോടെ, ഇരുവശത്തുമുള്ള വാഹനങ്ങൾ പാലത്തിൽ കുടുങ്ങി. മണിക്കൂറോളം ദേശീയപാതയിൽ വാഹനഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസെത്തി ഇരുവശത്തേക്കും വൺവേയായി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ബസ് പാലത്തിൽ നിന്നും നീക്കാത്തതിനാൽ രാത്രി വൈകിയും ഇതുവഴിയുള്ള ഗതാഗതം താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.