രാമനാട്ടുകര ബൈപാസ് ജങ്​ഷൻ ഉദ്ഘാടനത്തിന് മു​േമ്പ സിഗ്നൽ ലൈറ്റുകൾ ചരക്ക് ലോറി ഇടിച്ച് തകർന്നു

രാമനാട്ടുകര: ബൈപാസിലെ മേൽപാല നിർമാണം പൂർത്തീകരിച്ച ജങ്ഷനിൽ സ്ഥാപിച്ച സിഗ്‌നൽ ലൈറ്റുകൾ ഉദ്ഘാടനത്തിന് മുമ്പുത ന്നെ വാഹനമിടിച്ച് തകർന്നു. സിഗ്നൽ ലൈറ്റുകൾ അടുത്ത ആഴ്ച പ്രവർത്തനക്ഷമമാക്കാനിരിക്കെയാണ് റോഡിലേക്ക് തള്ളിനിന്ന അഞ്ച് ലൈറ്റുകളും വാഹനമിടിച്ച് തകർന്നത്. ബൈപാസിൽനിന്നും കഴിഞ്ഞദിവസം രാത്രി എയർപോർട്ട് റോഡിലേക്ക് ചരക്കുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് സോളാർ സിഗ്നൽ ലൈറ്റ് പൂർണമായും തകർത്തത്. സിഗ്നൽ ലൈറ്റ് റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിൽ അശാസ്ത്രീയമായി സ്ഥാപിച്ചതാണ് വാഹനങ്ങളിൽ തട്ടി തകരാൻ കാരണമായതെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. എയർപോർട്ട് റോഡി​െൻറയും ബൈപാസി​െൻറയും കവാടങ്ങളിലായി ജങ്ഷനിൽ എട്ടിടങ്ങളിലാണു ലൈറ്റുകൾ സ്ഥാപിച്ചത്. കെൽട്രോണി​െൻറ നേതൃത്വത്തിലാണു സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഓേട്ടാമാറ്റിക് സിഗ്‌നൽ ലൈറ്റുകൾ സജ്ജമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.