പേരാമ്പ്ര: കഴിഞ്ഞ ഒരുമാസത്തില്‍ കൂടുതലായി തലച്ചോറില്‍ അണുബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന പാലേരി മണ്ടയുള്ളത ില്‍ സുമേഷിെൻറ ചികിത്സക്കായി കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുടമകളും ജീവനക്കാരും കൈകോര്‍ക്കുന്നു. തിങ്കളാഴ്ച ഈ റൂട്ടിലെ ജീവനക്കാര്‍ തൊഴിലെടുക്കുന്നത് സഹജീവിയുടെ ജീവന് കൈത്താങ്ങാവാന്‍ വേണ്ടിയാണ്. നിര്‍മാണ തൊഴിലാളിയായ സുമേഷ് പാലേരി മണ്ടയുള്ളതില്‍ പരേതരായ കേളു- കമല ദമ്പതികളുടെ മകനാണ്. സുമേഷിെൻറ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും മിംസ് ആശുപത്രിയിലെയും ചികിത്സക്ക് ശേഷമാണ് വിദഗ്ധ ചികിത്സക്കായി സുമേഷിനെ വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിലെ ചികിത്സ പുരോഗതി പ്രതീക്ഷ നല്‍കുന്നതാണെങ്കിലും തുടര്‍ചികിത്സക്ക് ഇനിയും വലിയ സാമ്പത്തികം ആവശ്യമാണ്. 20 ലക്ഷത്തിനടുത്ത് രൂപ ചികിത്സക്കായി ചെലവായി. ഏതാണ്ട് ആറുമാസത്തില്‍ കൂടുതലായുള്ള തുടര്‍ ചികിത്സക്ക് ഇനിയും വലിയ സാമ്പത്തികം ആവശ്യമാണ്. ചികിത്സ സഹായ കമ്മിറ്റിക്ക് കൈത്താങ്ങും മാനവ സ്നേഹത്തിെൻറ മാതൃകയുമാവുകയാണ് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ ബസുടമകളും ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.