കൊടുവള്ളി: സ്ട്രോബറി കൃഷിയും മുന്തിരിത്തോട്ടവും കോവക്കത്തോട്ടവും ഒരുക്കി പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പ ി സ്കൂൾ. സംസ്ഥാന സര്‍ക്കാറിെൻറ ഹരിത കേരളം പദ്ധതിയും ഗ്രീന്‍ ക്ലീൻ കിഴക്കോത്തും സംയുക്തമായാണ് സ്കൂൾ മുറ്റത്ത് കൃഷിയിറക്കിയത്. ഒട്ടുമാവുകള്‍, സപ്പോട്ട, റമ്പുട്ടാന്‍ തുടങ്ങിയ ഫലവൃക്ഷത്തൈകളും നട്ടു വളർത്തിയിട്ടുണ്ട്. സ്ട്രോബറി കൃഷി ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി. അഷ്റഫ്, എം.പി.ടി.എ. പ്രസിഡൻറ് സരിത, വൈസ്പ്രസിഡൻറ് സലീന, നൗഷാദ് പന്നൂര്‍, സതീശന്‍, കെ.സി. അഷ്റഫ്, അബ്ദുറഹിമാന്‍, റഹ്മത്ത്ബീവി, സലീന ടീച്ചര്‍, ഷംന ടീച്ചര്‍, അന്‍സിന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.