ബിരുദഫലം: അവധിദിനത്തിലും ജോലിക്കെത്തി പരീക്ഷ ഭവൻ ജീവനക്കാർ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ െറഗുലർ വിദ്യാർഥികളുടെ അവസാനവർഷ ബിരുദഫലം പ്രസിദ്ധീകരിക്കാൻ അവധിദിനത്തിലും ജോലിക്കെത്തി പരീക്ഷഭവൻ ജീവനക്കാർ. അധ്യാപകക്ഷാമം നേരിട്ടതിനെ തുടർന്ന് മൂല്യനിർണയം വൈകിയതിനാലാണ് മാർക്ക് ടാബുലേഷൻ ജോലികൾക്കായി ഞായറാഴ്ചയും നൂറോളം ജീവനക്കാരെത്തിയത്. ബി.എ, ബി.എസ്എസി, ബികോം സെക്ഷനുകളിലെ ഇൗ ജീവനക്കാരെ അഭിനന്ദിക്കാൻ െവെസ്ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഒാഫിസ് സമയം കഴിഞ്ഞും ജോലിചെയ്തതിനാൽ ടാബുലേഷൻ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച പാസ് ബോർഡ് യോഗം ചേർന്ന് അവസാന നടപടി പൂർത്തിയാക്കും. രണ്ടും ആറും സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം മേയ് മൂന്നിനാണ് ആരംഭിച്ചത്. അധ്യാപകരുടെ ക്ഷാമം കാരണം ക്യാമ്പുകൾ േമയ് 15 വരെ നീണ്ടിരുന്നു. അധ്യാപകർ ഹാജരാവാത്ത കോളജുകളിലെ പ്രിൻസിപ്പൽമാരെ വിശദീകരണത്തിനായി തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.