ഉൗർക്കടവ്​ പാലത്തിൽ അപകടക്കുഴികൾ അടക്കാൻ നടപടിയില്ല

മാവൂർ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഉൗർക്കടവിലെ കവണക്കല്ല് പാലത്തിൽ അപകടക്കുഴികൾ നികത്താൻ നടപടിയില്ല. പാലത്തി​െൻറ കൈവരി പെയിൻറിങ് അടക്കമുള്ള പ്രവൃത്തി നടത്തുന്നുണ്ടെങ്കിലും അടിയന്തര പരിഗണന നൽകി നടത്തേണ്ട ടാറിങ്ങിന് നടപടിയില്ല. നിരന്തരം വാഹനങ്ങൾ കടന്നുേപാകുന്ന പാലത്തിൽ പല ഭാഗത്തായി നിരവധി കുഴികൾ രൂപപ്പെട്ട നിലയിലാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതു കാരണം ഇരുചക്രവാഹനങ്ങൾ ഇതിൽ ചാടി നിയന്ത്രണംവിട്ട് മറിയാറുണ്ട്. പാലത്തി​െൻറ ഇരുഭാഗത്തും റോഡ് നന്നാക്കിയെങ്കിലും പാലത്തിലെ റീടാറിങ് അവശേഷിക്കുകയാണ്. ഏറെക്കാലമായി പാലത്തിനു മുകളിൽ റീടാറിങ് നടന്നിട്ട്. പലപ്പോഴും തൊട്ടടുത്ത് എത്തുേമ്പാഴാണ് കുഴി ശ്രദ്ധയിൽപെടുക. ഗട്ടറിൽ ചാടാതിരിക്കാൻ പെെട്ടന്ന് വാഹനങ്ങൾ വെട്ടിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. അവധിദിനങ്ങളിലും വൈകുന്നേരങ്ങളിലും പാലത്തിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി നിരയായി നിർത്തിയിടാറുണ്ട്. ഇതുംകൂടിയാകുേമ്പാൾ അപകടഭീഷണി വർധിക്കുകയാണ്. പാലത്തി​െൻറയും കൈവരിയുടെയും ഷട്ടറി​െൻറയും പെയിൻറിങ്, െറഗുലേറ്ററി​െൻറ ഒായിലിങ്, ഗ്രീസിങ് തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. 20 ലക്ഷം രൂപ മെയ്ൻറനൻസ് ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി. അതേസമയം, കഴിഞ്ഞ വർഷം ഏപ്രിലിൽ നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവൃത്തികളാണിപ്പോൾ നടക്കുന്നതെന്നും പാലത്തിനുമുകളിലെ റോഡ് റീടാറിങ്ങിന് ഫണ്ട് ആവശ്യപ്പെട്ട് ഇൗവർഷം എസ്റ്റിമേറ്റ് നൽകിയിട്ടുണ്ടെന്നും മൈനർ ഇറിഗേഷൻ അസി. എൻജിനീയർ എ.യു. ഷാഹുൽ ഹമീദ് 'മാധ്യമ'ത്തോട് പറഞ്ഞു. കുറെക്കാലമായി നടക്കാതിരുന്ന അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. കുഴികൾ അടക്കുന്നതിനുപകരം പാലത്തിനുമുകളിലെ റോഡ് മുഴുവൻ റീടാർ ചെയ്യാനാണ് എസ്റ്റിമേറ്റ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.