ജി.ടി.എഫ് പൈപ്പ് മിൽ പ്രോജക്​ട്​ ഓഫിസ് ഉദ്ഘാടനം

നന്തിബസാർ: പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ തിക്കോടി ഫോറത്തി​െൻറ (ജി.ടി.എഫ്) പ്രഥമ ബിസിനസ് സംരംഭമായ 'ജി.ടി.എഫ് സ്റ്റീൽ പൈപ്പ് ആൻഡ് ട്യൂബ് മിൽ' കെ. ദാസൻ എം.എൽ.എ തിക്കോടി പഞ്ചായത്ത് ബസാറിൽ സലഫി മസ്ജിദ് ബിൽഡിങ്ങിലെ ഒന്നാം നിലയിൽ ഉദ്ഘാടനം ചെയ്തു. തിക്കോടിക്കാരായ പ്രവാസികളുടെ പുനരധിവാസവും നാടി​െൻറ വികസന പ്രക്രിയയിലെ പങ്കാളിത്തവും മുൻനിർത്തി ജി.ടി.എഫ് ആരംഭിക്കുന്ന പ്രഥമ സംരംഭങ്ങളിൽ ഒന്നാണ് 'സ്റ്റീൽ പൈപ്പ് ആൻഡ് ട്യൂബ്മിൽ'. ചടങ്ങിന് ജി.ടി.എഫ് യു.എ.ഇ ഘടകം ജനറൽ സെക്രട്ടറി പ്രജീഷ് തിക്കോടി സ്വാഗതം പറഞ്ഞു. ചെയർമാൻ നദീർ തിക്കോടി അധ്യക്ഷത വഹിച്ചു. അനിൽ സംഘടനയെ പരിചയപ്പെടുത്തി. പഞ്ചായത്ത് അംഗം ടി. ഖാലിദ്, ആർ. വിശ്വൻ എന്നിവരും വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, ജംഷീദലി, അഫ്സൽ എന്നിവരും സംസാരിച്ചു. ആർ.കെ. റഷീദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.