ചാലിയാറിൽ കരയിടിച്ചിൽ വ്യാപകം; പരിസരവാസികൾ ഭീതിയിൽ

ചാലിയാറിൽ കരയിടിച്ചിൽ വ്യാപകം; പരിസരവാസികൾ ഭീതിയിൽ കൊടിയത്തൂർ: ചാലിയാറി​െൻറ പല ഭാഗങ്ങളിലും പുഴയോര സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ മണ്ണിടിച്ചിൽ ഭീഷണി വ്യാപകം. കാലങ്ങളായി പ്രശ്നം വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയൊന്നും ഇല്ലെന്ന് ഭീഷണി നേരിടുന്ന കുടുംബങ്ങൾ പരാതിപ്പെടുന്നു. ചെറുവാടി തറമ്മൽ കുട്ടൂസയുടെയും കുടുംബത്തി​െൻറയും പുരയിടം കാലങ്ങളായി അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ചാലിയാർ പുഴയിലെ കുത്തൊഴുക്ക് കാരണം വീടിനോട് ചേർന്ന 15 സ​െൻറ് സ്ഥലവും റോഡും പുഴയെടുത്തിരുന്നു. വർഷങ്ങളായി മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ പതിവാണ്. 15 വർഷത്തിലധികമായി പ്രശ്നപരിഹാരത്തിനായി കയറാത്ത ഓഫിസുകളിെല്ലന്ന് കുട്ടൂസ പറയുന്നു. കലക്ടർ മുതൽ ജനപ്രതിനിധികൾക്ക് വരെ ഇതി​െൻറ ഭവിഷ്യത്ത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപ്പാടിയിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. വൻതോതിൽ മണലൂറ്റ് നടന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഏതുസമയവും കരയിടിയാൻ സാധ്യതയുണ്ട്. മണലെടുത്ത സ്ഥലമായതിനാൽ പലരും ഈ ഭാഗത്ത് കുളിക്കാനിറങ്ങാറില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പ് കുട്ടൂസയുടെ വീട്ടിൽ വിരുന്നെത്തിയ ഒരു വീട്ടിലെ പിതാവടക്കം മൂന്നുപേർ ഇവിടെ മുങ്ങിമരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.