ഇടതുപക്ഷത്തിന് ചിന്താപരമായ പാപ്പരത്തം^ എം.ജി.എസ്​

ഇടതുപക്ഷത്തിന് ചിന്താപരമായ പാപ്പരത്തം- എം.ജി.എസ് കോഴിക്കോട്: ഇടതുപക്ഷത്തിന് ചിന്താപരമായ മേഖലയിൽ വലിയ പാപ്പരത്തം സംഭവിച്ചിട്ടുണ്ടെന്ന് ചരിത്രകാരൻ എം.ജി.എസ്. നാരായണൻ. കോഴിക്കോട് ഗവൺമ​െൻറ് ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ്- അറബിക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷത്തിനെ എതിർത്തുള്ള ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ ഇന്ത്യയിൽ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. യദുകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ പൂജാരി ആയതുകൊണ്ടുമാത്രം സാമൂഹിക മാറ്റമോ രാഷ്ട്രീയ നേട്ടമോ ആയി എന്ന് കരുതുന്നില്ല. ജാതിയെ വേരറുത്തു കളയാൻ ഇന്ത്യൻ ദേശീയതക്ക് ഇന്നും സാധിച്ചിട്ടില്ല. ദേശീയ അവബോധം ശക്തമായി ഇന്ത്യയിൽ നിലനിൽക്കുന്നില്ല. ഇന്ത്യൻ വിഭജനത്തിനുശേഷമുള്ള പ്രദേശം ഒന്നാണെന്ന മൂഢസ്വർഗത്തിലാണ് നാം ജീവിക്കുന്നത്. പാകിസ്താനില്ലെങ്കിൽ ദേശീയതയെപ്പറ്റി ഇന്ന് കാണുന്ന തോതിൽ നാം സംസാരിക്കില്ല. എന്നാൽ, ശക്തമായ ഭരണഘടന നമുക്കുണ്ടായി. ഒരു പൊതു ഭരണഘടന ഇവിടെ നിലനിൽക്കുന്നിടത്തോളംകാലം ഇന്ത്യയും നിലനിൽക്കും. ബി.ജെ.പി കേന്ദ്രത്തിൽ ശക്തിപ്രാപിക്കുമ്പോൾ ഭരണഘടനയെപോലും തിരുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങളുടെ ചെറുത്തുനിൽപി​െൻറ ഭാഗമായി ഇന്നു വരെ അത് സംഭവിച്ചിട്ടില്ല. എന്നാലും ആ ഭീഷണി നിലനിൽക്കുന്നു -അദ്ദേഹം പറഞ്ഞു. ഡോ. കെ.എൻ. ഗണേശ്, ഡി. ദാമോദർപ്രസാദ്, ഡോ. എം.പി. മുജീബ് റഹ്മാൻ, രാജേന്ദ്രൻ എടത്തുംകര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.