ഭാര്യയെ ഫെർഫ്യൂം കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

ഫറോക്ക്: ഭാര്യയെ ഭർത്താവ് ഫെർഫ്യും കുപ്പികൊണ്ട് അടിച്ച് മുറിവേൽപ്പിച്ചു. കൊളത്തറ സ്വദേശി കണ്ട​െൻറ മകൻ സർജീസ് ആണ് ഭാര്യയെ ഫെർഫ്യൂം കുപ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. കുറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. കുട്ടികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും തിരികെയെടുക്കാൻ തിങ്കളാഴ്ച യുവതി കൊളത്തറയിലുള്ള ഭർത്താവ് സർജീസി​െൻറ വസതിയിലെത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ നല്ലളം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.