മാവൂർ: മാലിന്യ നിർമാർജനത്തിന് പഞ്ചായത്തിൽ നടപ്പാക്കുന്ന മാമ്പൂവ് മാലിന്യമുക്ത പദ്ധതിക്കുേവണ്ടി ഒാരോ വാർഡിൽനിന്നും തിരഞ്ഞെടുത്ത ഹരിത കർമസേന പ്രവർത്തകർക്കുള്ള ആദ്യഘട്ട പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ അധ്യക്ഷത വഹിച്ചു. എക്സാത്ത് സുനിൽകുമാർ ക്ലാസെടുത്തു. അംഗങ്ങളായ ടി. ഉണ്ണികൃഷ്ണൻ, എം. സുധ, ഇ.ടി. സുനീഷ്, കെ. അനൂപ്, സി.ഡി.എസ് ചെയർപേഴ്സൻ പി. ഭവിത എന്നിവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതഭായ് സ്വാഗതം പറഞ്ഞു. photo mvr mampoov workshop മാമ്പൂവ് മാലിന്യമുക്ത പദ്ധതിക്കുേവണ്ടി തിരഞ്ഞെടുത്ത ഹരിത കർമസേന പ്രവർത്തകർക്കുള്ള ആദ്യഘട്ട പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.