ഒാമശ്ശേരി: നടപ്പാതയിൽ കച്ചവടവസ്തുക്കൾ വിൽപനക്ക് നിരത്തിവെക്കുന്നത് കാൽനടക്കാർക്ക് ദുരിതമാവുന്നു. സംസ്ഥാന പാത കടന്നുപോവുന്ന മുക്കം-താമരശ്ശേരി റോഡിലും തിരുവമ്പാടി റോഡിലുമുള്ള ഫുട്പാത്തുകളിലാണ് കച്ചവടക്കാർ ചരക്കുകൾ നിരത്തിവെക്കുന്നത്. ഒാമശ്ശേരി-തിരുവമ്പാടി ജങ്ഷനിൽകൂടി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. യാത്രക്കാർക്ക് പലപ്പോഴും റോഡിലിറങ്ങിനടക്കേണ്ട അവസ്ഥയാണ്.നടപ്പാതക്ക് ആവശ്യമായ വീതിയോ സൗകര്യമോ ഇല്ലാത്തതും കടയുടെ തൊട്ടടുത്തുതന്നെ നടപ്പാത നിർമിച്ചതും ഇതിന് കാരണമായി കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.