കുന്ദമംഗലം: എല്ലാവർക്കു മുന്നിലും വെല്ലുവിളികളുണ്ടെന്നും ഇതിനെ അതിജീവിച്ച് അവസരങ്ങളാക്കി മാറ്റുന്നവർക്കേ വിജയം നേടാനാവുകയുള്ളൂ എന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജവഹർ ബാലജനവേദി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻസ്പയറിങ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും സ്നേഹവും ബഹുമാനവും ആദരവുമുള്ള ഒരു ജനതയെ വളർത്തിയെടുത്ത് രാജ്യത്തിന് മുതൽക്കൂട്ടാകാൻ കുട്ടികളുടെ സംഘത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജവഹർ ബാലജനവേദി കുന്ദമംഗലം പഞ്ചായത്ത് ചെയർമാൻ എം. ധനീഷ്ലാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ. പ്രവീൺകുമാർ, അഡ്വ. എം. വീരാൻകുട്ടി, ഇ.എം. ജയപ്രകാശൻ, പി. ഷമീർ, ദിനേശ് പെരുമണ്ണ, ഇടക്കുനി അബ്ദുറഹ്മാൻ, വിനോദ് പടനിലം, കുഞ്ഞിമുഹമ്മദ്, രമ്യ ഹരിദാസ് എന്നിവർ സംസാരിച്ചു. സി.സി. ഷിജിൽ സ്വാഗതവും റിജിൻദാസ് കുന്നത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.