മുക്കം: തിരുവിതാംകൂർ ദേവസ്വം ബില്ലുപോലെ മലബാറിലെ ക്ഷേത്രങ്ങളുടെ നിയമനിർമാണത്തിനും പുരോഗതിക്കും സഹായകമാകുന്ന മലബാർ ദേവസ്വം ബിൽ ഉടൻ യാഥാർഥ്യമാക്കുമെന്ന് ദേവസ്വം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുക്കം കക്കടവത്ത് ശിവക്ഷേത്രത്തിലെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരിക്കെ മലബാർ ദേവസ്വം ബിൽ കൊണ്ടുവന്നതാണ്. അതിന് ചില പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ, ആ പോരായ്മകൾ കണ്ടെത്താനോ പരിഹരിക്കാനോ പിന്നീട് വന്ന സർക്കാർ ശ്രമിച്ചില്ല. ബില്ല് യാഥാർഥ്യമായാൽ മലബാറിലെ ക്ഷേത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഓഫിസ് കെട്ടിടത്തിെൻറ താക്കോൽ ദാനം കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ നാരായണൻ നമ്പീശന് നൽകി നിർവഹിച്ചു. നഗരസഭ കൗൺസിലർ ബ്രിജേഷ്, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, മാമ്പൊയിൽ രാഘവൻ നായർ, സതീശൻ തച്ചോട്ടിൽ, കെ.പി. അപ്പുക്കുട്ടൻ നായർ, അറുമുഖൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.