ഷ​ട്ട​ർ പൊ​ളി​ക്കാ​െ​ത ലോ​ക്ക​റി​ലെ 3.87​ ല​ക്ഷം ന​ഷ്​​ട​പ്പെ​ട്ട​തി​ൽ ദു​രൂ​ഹ​ത

േകാഴിക്കോട്: ട്രാവൽസിെൻറ ഷട്ടർ പൊളിക്കാെത ലോക്കറിൽ സൂക്ഷിച്ച 3,87,725 രൂപ നഷ്ടപ്പെട്ടതിൽ ദുരൂഹത. മാവൂർ റോഡിൽ ജാഫർഖാൻ കോളനി റോഡിലെ സ്പേസ് മാളിെൻറ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രാൻലങ്ക എയർ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ ലോക്കറിൽ നിന്നാണ് രൂപ കാണാതായത്. 26ന് കവർച്ച നടന്നെങ്കിലും ചൊവ്വാഴ്ചയാണ് എറണാകുളം കടവന്ത്ര സ്വദേശി പ്രഭാകുമാരി നടക്കാവ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതും ഷട്ടറിെൻറ പൂട്ടിന് കേടുപാടൊന്നും സംഭവിക്കാത്തതുമാണ് കവർച്ചയിൽ ദുരൂഹത വർധിപ്പിക്കുന്നത്. ശ്രീലങ്കയിലേക്കുള്ള എയർലൈൻ ടിക്കറ്റ് എടുത്തു കൊടുക്കുന്ന സ്ഥാപനമാണിത്. പൂട്ട് പൊളിക്കാതെ അകത്ത് കയറി പണം കവരാനാവില്ല എന്നാണ് പൊലീസ് നിഗമനം. ലോക്കറിേൻറതുൾപ്പെടെ സ്ഥാപനത്തിെല ചില താക്കോലുകൾ അകത്ത് മേശയിൽ സൂക്ഷിച്ചതായിരുന്നു. ഇതും കവർച്ചക്ക് പിന്നിൽ ജീവനക്കാർ തന്നെയാണോ എന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിെൻറ അടിസ്ഥാനത്തിൽ വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT