പേ​രാ​മ്പ്ര​യി​ൽ തെ​രു​വു​നാ​യ്​ വ​ന്ധ്യം​ക​ര​ണ സെൻറ​ർ തു​റ​ന്നു

പേരാമ്പ്ര: തെരുവുനായ് വന്ധ്യംകരണ പദ്ധതിയായ ‘കരുണ’ യുടെ പ്രാദേശിക സെൻറർ പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിെൻറയും കേരള മൃഗസംരക്ഷണ വകുപ്പിേൻറയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കായണ്ണ, തുറയൂർ, കൂരാച്ചുണ്ട്, നടുവണ്ണൂർ, പേരാമ്പ്ര, മേപ്പയൂർ, ചങ്ങരോത്ത്, ചെറുവണ്ണൂർ, നൊച്ചാട് എന്നീ പഞ്ചായത്തുകളാണ് സെൻററിനു കീഴിൽ വരുന്നത്. ഇവിടെനിന്ന് നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തി പേവിഷബാധ വാക്സിൻ നൽകുകയും പിടിച്ച സ്ഥലത്തുതന്നെ തിരിച്ചു വിടുകയുമാണ് പദ്ധതി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിമൽ റൈറ്റ് ഫണ്ട് എന്ന സന്നദ്ധ സംഘടനയാണ് പ്രവർത്തനച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. അതതു പഞ്ചായത്ത് പ്രസിഡൻറും സീനിയർ വെറ്ററിനറി സർജനുമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കേണ്ടത്. വന്ധ്യംകരണത്തിനാവശ്യമായ ചെലവ് ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും സംയുക്തമായാണ് വഹിക്കുക. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ഡോ. എ.സി. മോഹൻദാസ് പദ്ധതി വിശദീകരണം നടത്തി. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. യു. ആർ. രാമചന്ദ്രൻ, മികച്ച ജന്തുക്ഷേമ ക്ലബിനുള്ള അവാർഡ് വിതരണം ചെയ്തു. പി.കെ. റീന, യശോദ തെങ്ങിട, വി.കെ. അബ്ദുല്ല, എസ്.കെ. അസ്സയിനാർ, ബാദുഷ അബ്ദുൽ സലാം, ഡോ. പി.കെ ഷിഹാബുദ്ദീൻ, ഡോ. പി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. എ.കെ. ബാലൻ സ്വഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.