കോഴിക്കോട്: രൂക്ഷമായ വരൾച്ചമൂലം കുടിവെള്ളക്ഷാമം വരാനിടയുള്ള സാഹചര്യത്തിൽ കുഴൽക്കിണർ നിർമാണം ഗാർഹികാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. സ്വകാര്യ കുഴൽക്കിണർ നിർമാണം നിയന്ത്രിക്കേണ്ടതാണെന്നും ഭൂഗർഭജല വകുപ്പിലെ ജില്ല ഉദ്യോഗസ്ഥെൻറ ശിപാർശയനുസരിച്ച് ആവശ്യമായ പ്രദേശങ്ങളിൽ ജില്ലാ കലക്ടർക്ക് ഡിസാസ്റ്റർ മാനേജ്്മെൻറ് നിയമത്തിെൻറ വ്യവസ്ഥക്ക് വിധേയമായി നിർമാണം നിർത്തിവെക്കാമെന്ന സർക്കാർ നിർദേശപ്രകാരമാണ് ഉത്തരവ്. ഗാർഹികാവശ്യത്തിനായി കുഴിക്കുന്ന കുഴൽക്കിണറുകളുടെ വ്യാസം നാലര അടിയും ആഴം പരമാവധി എട്ട് മീറ്ററിലും കൂടുതലാകാൻ പാടില്ല. ഗാർഹികാവശ്യത്തിന് കുഴൽക്കിണർ കുഴിക്കുന്നതിനാവശ്യമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ള അനുമതി ബന്ധപ്പെട്ടവർ മുൻകൂർ വാങ്ങണം. ഭൂഗർഭ ജലവകുപ്പിലെ ജില്ല ഉദ്യോഗസ്ഥൻ ശിപാർശ ചെയ്യുന്നപക്ഷം വരൾച്ച രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളിൽ ദുരന്തനിവാരണ നിയമം 25 സെക്ഷൻ 34(ജെ) പ്രകാരം സ്വകാര്യ കുഴൽക്കിണർ നിർമാണം നിർത്തി വെക്കേണ്ടതാണ്. ഈ വ്യവസ്ഥ ലംഘിക്കുന്നപക്ഷം കുഴൽക്കിണർ നിർമാതാവ്, ഉപഭോക്താവ് എന്നിവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കും. നിലവിൽ വ്യവസായിക വാണിജ്യ ആവശ്യങ്ങൾക്കായി കുഴൽക്കിണർ കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തടയണമെന്ന് ജില്ലാ കലക്ടർ യു.വി. ജോസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.