എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് തെരുവുനായ്ക്കൾ അഞ്ച് ആടുകളെ കടിച്ചുകീറി കൊന്നു. രണ്ടെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. വിമുക്തഭടനായ വള്ളിയോത്ത് പന്നിവെട്ടുംചാലിൽ താമസിക്കുന്ന കക്കാട്ടുമ്മൽ മാധവെൻറ ആടുകളാണ് ചത്തത്. വീടിനടുത്ത കാരാട്ടുമ്മൽപറമ്പിൽ കെട്ടിയിട്ടതായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അടുത്തടുത്തായി പത്തോളം ആടുകളെയാണ് കെട്ടിയിട്ടിരുന്നത്. മാധവെൻറ അയൽവാസിയായ പന്നിവെട്ടുംചാലിൽ ആമിനയുടെ ആടിനും മാധവെൻറ ആടിനുമാണ് പരിേക്കറ്റത്. ബഹളംകേട്ട് നാട്ടുകാർ ഒാടിയെത്തിയതിനാലാണ് മറ്റു മൂന്നു ആടുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. ഉണ്ണികുളം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സി.കെ. ഷാജിബ് സ്ഥലത്തെത്തി പരിേക്കറ്റ ആടുകൾക്ക് ചികിത്സനൽകി. മൃഗസംരക്ഷണ വകുപ്പിെൻറ പദ്ധതിയിൽ സൗജന്യമായി ലഭിച്ച ആടുകളാണ് നഷ്ടമായതെന്ന് മാധവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.