കോഴിക്കോട്: ജില്ല ഭരണകൂടവും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും നടത്തിവരുന്ന ഒാപറേഷൻ സുലൈമാനിയുടെ മൂന്നാംഘട്ട ഉദ്ഘാടനം ജില്ല കലക്ടർ യു.വി. ജോസ് കൂടരഞ്ഞിയിൽ നിർവഹിച്ചു. വിശപ്പില്ലാനഗരം എന്ന ആശയത്തിൽ നടപ്പാക്കുന്ന ഒാപറേഷൻ സുലൈമാനി, ദേശീയ-അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതാണെന്നും ഇത് ജില്ലയിൽ മുഴുവനായും നടപ്പാക്കണമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഹോട്ടൽ ഉടമകളുടെ മാത്രമല്ല, പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എച്ച്.ആർ.എ ജില്ല പ്രസിഡൻറ് ടി.വി. മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. മനോരോഗികളും ആരോരുമില്ലാത്തവരുമായവരെയും സംരക്ഷിക്കുന്ന പുല്ലൂരാംപാറ ആകാശപറവകൾക്കായി കെ.എച്ച്.ആർ.എ കൂടരഞ്ഞി യൂനിറ്റ് നിർമിച്ച് നൽകിയ രണ്ട് മുറികളുടെ താക്കോൽദാനം ജോർജ് എം. തോമസ് എം.എൽ.എയും ചികിത്സസഹായവിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫും നിർവഹിച്ചു. യൂനിറ്റ് അംഗങ്ങൾ ഒപ്പിട്ട് നൽകിയ അവയവദാനസമ്മതപത്രം ജില്ലപഞ്ചായത്ത് അംഗം സി.കെ. കാസിം കലക്ടർക്ക് കൈമാറി. സമ്മേളനത്തോടനുബന്ധിച്ച് സമൂഹനോമ്പുതുറയും നടത്തി. ഫാ. റോയി തേക്കുംകാട്ടിൽ, ദാരിമി ഇ.കെ. കാവനൂർ, ബ്രഹ്മചാരി ജ്ഞാനചൈതന്യ എന്നിവർ പ്രഭാഷണം നടത്തി. സാമൂഹികക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ, സെക്രട്ടറി വി. ആഷിഖ്, ജില്ല സെക്രട്ടറി എൻ. സുഗുണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മെംബർമാരുടെ കുട്ടികളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനം ജില്ലട്രഷറർ കോയമോൻ നൽകി. യൂനിറ്റിലെ മുതിർന്ന അംഗത്തെ സി. ഷെമീർ പൊന്നാടയണിയിച്ചു. യൂനിറ്റ് പ്രസിഡൻറ് അനീഷ് പുത്തൻപുരയിൽ സ്വാഗതവും സെക്രട്ടറി വിജയൻ കൂടരഞ്ഞി നന്ദിയും പറഞ്ഞു. മേരി തങ്കച്ചൻ, സണ്ണി പെരികിലംതറപ്പിൽ, ഏലിയാമ്മ ഇടമുളയിൽ, ജിമ്മി പൈമ്പിള്ളി, ദീപ സന്തോഷ്, ജോണി വാളിപ്ലാക്കൽ, തോമസ് മാത്യു, കെ.എസ്. അരുൺകുമാർ, ഗ്രേസി കീലത്ത്, ജെസി പാണ്ടംപടത്തിൽ, ജോസ് പള്ളിക്കുന്നേൽ, ഷെമീന കാട്ടിലക്കണ്ടി, ജിജി കട്ടക്കയം, അശോകൻ ഗോകുലം, അബൂബക്കർ ഹാജി, സ്റ്റാൻലി ജോർജ് എന്നിവർ സംസാരിച്ചു. ഫോേട്ടാ: CT1 ക്യാപ്ഷൻ: ഒാപറേഷൻ സുലൈമാനിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം അശോകൻ ഗോകുലത്തിന് സുലൈമാനി കൂപ്പൺ കൈമാറി ജില്ല കലക്ടർ യു.വി. േജാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.