കോഴിക്കോട്: ജില്ലയിലെ വിവിധ ആശുപത്രികളിൽ വ്യാഴാഴ്ചമാത്രം പനി ബാധിച്ചെത്തിയത് 2042 പേർ. 40 പേരെ കിടത്തിചികിത്സക്ക് വിധേയരാക്കി. ഡെങ്കിപ്പനി സംശയിക്കുന്ന 86 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരാൾക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്, അത്തോളി സ്വദേശിക്കാണ്. താമരശ്ശേരി സ്വദേശിക്ക് ഡിഫ്തീരിയയെന്ന് സംശയിക്കുന്നുണ്ട്. മൂന്നുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. താമരശ്ശേരി, ആയഞ്ചേരി, കൊടിയത്തൂർ എന്നിവിടങ്ങളിലാണ് ഇത്. മഞ്ഞപ്പിത്തം സംശയിക്കുന്ന രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. വയറിളക്കം ബാധിച്ച് 269 പേർ ചികിത്സ തേടി. ഇതിൽ 10 പേർ കിടത്തിചികിത്സക്ക് വിധേയരായി. ജില്ലയിലെങ്ങും ആരോഗ്യപ്രവർത്തകർ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നുണ്ട്. ഗൃഹസന്ദർശനം, ഉറവിട നശീകരണം, ആരോഗ്യ-ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, ഫോഗിങ്, തുടങ്ങിയ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. കൊതുകുനിവാരണ ദിനാചരണം കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം ജൂൺ 28ന് കൊതുകുനിവാരണ ദിനമായി ആചരിക്കും. കൊതുകുനിവാരണ മാർഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം. കൊതുകുനിയന്ത്രണ മാർഗരേഖക്കു രൂപം നൽകാനും യോഗത്തിൽ തീരുമാനമായി. പകർച്ചപ്പനി ചികിത്സിക്കുന്നതിന് ഡോക്ടർമാർക്കുള്ള പരിശീലന പരിപാടി എല്ലാ ജില്ലകളിലും നടത്തും. പൊതുജന പങ്കാളിത്തത്തോടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ പ്രതിരോധ ശൃംഖല രൂപവത്രിക്കും. കിലയുമായി ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശാസ്ത്രീയമായ പരിശീലനവും മാധ്യമശിൽപശാലയും സ്കൂളുകളിലും മറ്റും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. അശാസ്ത്രീയ ചികിത്സകൾക്കും വ്യാജപ്രചാരണങ്ങൾക്കും പൊതുജനം ഇരയാവരുതെന്നും വ്യക്തി-പരിസര ശുചീകരണം, കൊതുകുനിയന്ത്രണം തുടങ്ങിയവക്ക് ഊന്നൽ നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.