p7bakki4 കശ്​മീരിൽ രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു

കശ്മീരിൽ രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; തീവ്രവാദി കൊല്ലപ്പെട്ടു ശ്രീനഗർ: ജമ്മു-കശ്മീരിൽ നിയന്ത്രണ രേഖയിൽ പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലാണ് സംഭവം. തിരിച്ചുള്ള വെടിവെപ്പിൽ ഒരു നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, വടക്കൻ കശ്മീരിൽ കുപ്വാര ജില്ലയിലെ കിറാൻ സെക്ടറിൽ നിയന്ത്രണ രേഖ മുറിച്ചുകടക്കാനുള്ള ശ്രമം സൈന്യം തകർത്തു. പാക് അധീന കശ്മീരിൽനിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു സംഘം തീവ്രവാദികളെ തുരത്തുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ശ്രമം ചെറുക്കുന്നതിനിടെ സംഘം വെടിവെച്ചതോടെ തിരിച്ചുള്ള വെടിവെപ്പിലാണ് മരണമെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT