േകാഴിക്കോട്: കന്നുകാലി കടത്തും വിൽപനയും കശാപ്പും വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഒാഫിസ് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി. േമാഹനൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ഭക്ഷണോപാധിയും തുകൽ വ്യാപാരമേഖലയും തകർത്ത് വൻകിട കോർപറേറ്റുകളെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണ് സർക്കാറിനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.െഎ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ അസീസ്, കെ. ലോഹ്യ, മുക്കം മുഹമ്മദ്, സി. സത്യേന്ദ്രൻ, പി.ടി. മാത്യു, സി.കെ. കരീം, കെ.ടി. മജീദ്, എളമന ഹരിദാസ്, അഡ്വ. പി. സതീദേവി, എം. നാരായണ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, പുരുഷൻ കടലുണ്ടി എം.എൽ.എ, കെ. ദാസൻ എം.എൽ.എ തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.