കെ.എസ്.ആർ.ടി.സി.ബസ് സ്കൂൾ ബസിൽ ഇടിച്ചുകയറി വിദ്യാർഥികളടക്കം 40 പേർക്ക് പരിക്ക് ഫറോക്ക്: കെ.എസ്.ആർ.ടി.സി ബസ് സ്കൂൾ ബസിൽ ഇടിച്ചുകയറി വിദ്യാർഥികളടക്കം 40 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ മോഡേൺ ബസാറിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി രാമനാട്ടുകര ഭവൻസിൽ നിന്ന് വിദ്യാർഥികളുമായി വരുകയായിരുന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് സമീപത്തെ മതിലിലിടിച്ചുനിന്നു. കൂട്ടിയിടിക്കുശേഷം പിറകിലേക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിെൻറ പിൻഭാഗം തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെയും യാത്രക്കാരെയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജിലും നഗരത്തിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസിെൻറ ഇന്ധന ടാങ്ക് തകർന്ന് ഡീസൽ റോഡിൽ പരന്നു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ യൂനിറ്റ് റോഡ് വൃത്തിയാക്കി. അപകടത്തെതുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ട്രാഫിക്ക് സൗത്ത് എ.സി പി.കെ. രാജു, നല്ലളം പ്രിൻസിപ്പൽ എസ്.ഐ എ. അജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ െപാലീസ് ഗതാഗതം നിയന്ത്രിച്ചു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.