ഞാറ്റുവേല മേളയിൽ ചെടികളും ഉലുവക്കഞ്ഞിയും

ഞാറ്റുവേല മേളയിൽ ചെടികളും ഉലുവക്കഞ്ഞിയും കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർടി കൾച്ചറൽ സൊസൈറ്റി ആഭിമുഖ്യത്തിൽ 11ാമത് തിരുവാതിര ഞാറ്റുവേല ആഘോഷവും നടീൽ വസ്തുക്കളുടെ വിൽപന മേളയും തുടങ്ങി. ഗാന്ധി പാർക്കിൽ ഒരുക്കിയ മേളയിൽ കുരുമുളക് തൈകൾ, മുന്തിരി, ആര്യവേപ്പ്, കറവപ്പട്ട, വാഴയിനങ്ങൾ, പ്ലാവ്, മുള്ളൻചക്ക തുടങ്ങി നിരവധിയിനങ്ങൾ വിൽപനക്കുണ്ട്. ഉലുവക്കഞ്ഞി വിൽപനയും നടക്കുന്നുണ്ട്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, പി.വി. ഗംഗാധരന് ആദ്യവിൽപന നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് കുരിത്തടം, കൺവീനർ കെ.ബി. ജയാനന്ദ്, ജില്ലാ ഇൻഫർമേഷൻ ഒാഫിസർ കെ.ടി. ശേഖർ, അഡ്വ. എം. രാജൻ, ഹെൽത് ഇൻസ്പെക്ടർ സി.കെ. രജിത് കുമാർ, എം.എ. ജേക്കബ്, സി. രമേശ് എന്നിവർ സംസാരിച്ചു. 27ന് സമാപിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT