പുതിയ പാതയിലാകുന്ന റോഡുകളുടെ പഴയ പേരുകൾ മറക്കരുത്​

പുതിയ പാതയിലാകുന്ന റോഡുകളുടെ പഴയ പേരുകൾ മറക്കരുത് മഹാത്മ ഗാന്ധി, ബാലൻ കെ. നായർ, ഡോ. അബ്ദുൽ ഗഫൂർ എന്നിവർക്ക് നഗരത്തിലുള്ള നിത്യ സ്മാരകം ഇല്ലാതാകുമെന്നാണ് ആശങ്ക കോഴിക്കോട്: നഗരപാത നവീകരണ പദ്ധതിയിൽ ഗാന്ധി റോഡിനും-മാവൂർ റോഡിനുമിടയിലുള്ള പാതയുടെ വികസനം അവസാന ഘട്ടത്തിലേക്ക്. പ്രധാന വ്യക്തികളുടെ പേരിലുള്ള നഗരത്തിലെ മൂന്ന് റോഡുകൾ കൂട്ടിയോജിപ്പിച്ചാണ് പുതിയ പാതയൊരുങ്ങുന്നത്. മഹാത്മ ഗാന്ധി, ബാലൻ കെ. നായർ, ഡോ. അബ്ദുൽ ഗഫൂർ എന്നിവരുടെ പേരിലുള്ള റോഡുകൾ 13 മീറ്ററായി വീതികൂട്ടി മൊത്തം 3.43 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം. മാവൂർ േറാഡിനും എരഞ്ഞിപ്പാലം ബൈപ്പാസിനും ബീച്ചിനുമിടയിലുള്ള പുതിയ ബൈപ്പാസായി മാറുന്നതോടെ ടൗണുമായി ബന്ധപ്പെട്ട മഹാന്മാരുടെ സ്മരണ ഇല്ലാതാകുമെന്ന ആശങ്കയിലാണ് നഗരത്തിലെ സാംസ്കാരിക പ്രവർത്തകർ. ഉറൂബിേൻറയും പി. കൃഷ്ണ പിള്ളയുടേയും ജയപ്രകാശ് നാരായണേൻറയും മറ്റും പേരിലുള്ള നഗര റോഡുകളെല്ലാം വിസ്മൃതിയിലായ സാഹചര്യത്തിലാണ് ഇൗ ആശങ്ക. ക്രിസ്ത്യൻ കോളജിനും മുത്തപ്പൻ കാവിനുമിടയിലുള്ള നടൻ ബാലൻ കെ. നായരുടെ പേരിലുള്ള റോഡും കണ്ണൂർ റോഡും വയനാട് റോഡും ബന്ധിപ്പിക്കുന്ന ക്രിസ്ത്യൻ കോളജി​െൻറ അരികിലൂടെയുള്ള എം.ഇ.എസ് നേതാവ് ഡോ. അബ്ദുൽ ഗഫൂറി​െൻറ പേരിലുള്ള റോഡുമാണ് പുതിയ ബൈപ്പാസായി മാറുന്നത്. രാഷ്ട്ര പിതാവി​െൻറ പാദസ്പർശമേറ്റ ഗാന്ധി റോഡും ഇതോടൊപ്പം ബൈപ്പാസി​െൻറ ഭാഗമാവും. പാത നവീകരണത്തി​െൻറ ഭാഗമായി റോഡുകളുടെ പേരെഴുതിയ ബോർഡുകളെല്ലാം എടുത്തുമാറ്റിക്കഴിഞ്ഞു. ഇൗ സാഹചര്യത്തിൽ നഗരത്തിൽ നിത്യസ്മാരകം നിലനിൽക്കേണ്ട ഗാന്ധിജിയുടേയും ബാലൻ കെ. നായരുടേയും ഡോ. ഗഫൂറി​െൻറയും പേരിലുള്ള റോഡി​െൻറ പേരെഴുതിയ ഫലകം സ്ഥാപിക്കണമെന്നാണ് ആവശ്യം. കോഴിക്കോേട്ടക്ക് ദേശീയ പുരസ്കാരമെത്തിച്ച നഗരത്തി​െൻറ സ്വന്തം നടൻ ബാലൻ കെ. നായരുടെ ശിൽപം സ്ഥാപിക്കാൻ നേരത്തേ നഗരസഭ തീരുമാനിച്ചതാണെങ്കിലും മുടങ്ങുകയായിരുന്നു. അന്നത്തെ തീരുമാനമനുസരിച്ച് നാടകാചാര്യൻ കെ.ടി. മുഹമ്മദി​െൻറ ശിൽപം മാനാഞ്ചിറ സ്േറ്ററ്റ് ബാങ്ക് ജങ്ഷനിൽ സ്ഥാപിച്ചെങ്കിലും ബാലൻ കെ. നായരുടെ പ്രതിമ തയാറാക്കാനായില്ല. ചേമഞ്ചേരിയിലാണ് ജനനമെങ്കിലും മുത്തപ്പൻ കാവ് അദ്ദേഹത്തി​െൻറ നാടക പ്രവർത്തനമേഖലയായിരുന്നു. ഡോ. ഗഫൂർ താമസിച്ചതിന് തൊട്ടടുത്ത റോഡിനാണ് നഗരസഭ അദ്ദേഹത്തി​െൻറ പേര് നൽകിയത്. ബാലൻ കെ. നായരുടെ പ്രതിമ പുതിയ ബൈപ്പാസ് വയനാട് റോഡുമായി സംഗമിച്ച് വലിയ കവലയായി മാറുന്ന ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ട ഭാഗമായി ഗാന്ധിജിയെത്തി പ്രസംഗിച്ച റോഡിൽ മഹാത്മാവി​െൻറ പേരുകാണിക്കുന്ന ബോർഡുകളെല്ലാം ഇല്ലാതായി. ഗാന്ധി റോഡിൽനിന്ന് മിനി ബൈപ്പാസ്, കുനിയിൽ വഴി മാവൂർ റോഡ് ജങ്ഷനിലെത്തുന്ന റോഡാണ് പൂർത്തിയാവുന്നത്. കോഴിക്കോട് ബീച്ചിൽനിന്ന് എളുപ്പത്തിൽ മാവൂർറോഡിലും മിനി ബൈപ്പാസിലും പ്രവേശിക്കാൻ കഴിയുന്നതാണ് പാത. മാവൂർ റോഡ് ജങ്ഷനിലേക്ക് വൈദ്യുതി ശ്മശാനത്തോട് ചേർന്നാണ് വഴി. ഗാന്ധി റോഡിൽ വൈദ്യുതി കേബിളുകൾ സ്ഥാപിച്ച് കഴിയുന്നതോടെ പാത നവീകരണം ത്വരിതഗതിയിലാവും. പുതിയ തെരുവുവിളക്കുകളും റോഡ് അടയാളങ്ങളും ട്രാഫിക് വിളക്കുകളുമെല്ലാം തയാറായിക്കഴിഞ്ഞു. ഇവ സ്ഥാപിക്കുന്നതിനൊപ്പം തന്നെ പഴയ റോഡുകളുടെ പേരുകളും െവക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT