സ്​മൃതിവനം, ശ്മശാനം നവീകരണം

കോഴിക്കോട്: പട്ടികജാതി വിഭാഗക്കാർ ഉപയോഗിക്കുന്നതും നാശോന്മുഖമായതുമായ ശ്മശാനങ്ങളുടെ പുനരുദ്ധാരണത്തിനും, നവീകരണത്തിനും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ശ്മശാനത്തിന് പരമാവധി 10 ലക്ഷമാണ് അനുവദിക്കുക. ശ്മശാനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ എൻജിനീയർ തയാറാക്കുന്ന എസ്റ്റിമേറ്റ്, പ്ലാൻ, സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുക. പഞ്ചായത്തുകളിലെ പട്ടികജാതിയിൽപ്പെട്ട വ്യക്തികൾ, സംഘടനകൾ, ട്രസ്റ്റുകൾ എന്നിവർക്ക് അപേക്ഷിക്കാമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫിസർക്ക് സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31. അഭിമുഖം കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ, എസ്.ടി എൽ.എസ്(ആർ.എൻ.ടി.സി.പി), എ.എച്ച് കൗൺസിലർ, ലാബ് ടെക്നീഷ്യൻ, ഡയറ്റീഷ്യൻ, ഡെവലപ്മ​െൻറൽ തെറാപ്പിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. കോഴിക്കോട് ബീച്ചിലുള്ള ഗവ. സ്കൂൾ ഓഫ് നഴ്സിങ്ങിൽ ആഗസ്റ്റ് നാലിന് എഴുത്തു പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. വെബ്ൈസറ്റ്: www.arogyakeralam.gov.in. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം അന്നേദിവസം രാവിലെ ഒമ്പതിന് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.