നഴ്​സിങ്​ അസിസ്​റ്റൻറ്​ അഭിമുഖം

കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ഹെൽത്ത് സ​െൻററിൽ താൽക്കാലികാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റൻറ് (പുരുഷൻ), നിയമനത്തിനുള്ള അഭിമുഖം ജൂലൈ 28ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കണം. കൊതുകുവലകൾ നൽകി കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് ഖാദി ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ കൊതുകുവലകൾ കൈമാറി. ഫൗണ്ടേഷൻ ചെയർമാൻ ഇ.വി. ഉസ്മാൻകോയ എ.ഡി.എം ടി. ജനിൽ കുമാറിനാണ് കൊതുകുവല നൽകിയത്. മെഡി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്, സൂപ്രണ്ട് ഡോ. സജിത്ത് കുമാർ, കൗൺസിലർമാരായ എം.എം. പത്മാവതി, ഷെറീന വിജയൻ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി. റംസി ഇസ്മാഇൗൽ സ്വാഗതവും വി.പി. റഷീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.