കേക്കിൽ കമ്പിക്കഷണം: ബേക്കറികൾ അടപ്പിച്ചു

കോഴിക്കോട്: കേക്കിൽ കമ്പിക്കഷണം കണ്ടെന്ന പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ബേക്കറികൾ അടപ്പിച്ചു. കോവൂരിലെ ന്യൂ ടോപ്സ് ബേക്കറി ആൻഡ് റസ്റ്റാറൻറും അവരുടെ മലാപ്പറമ്പിലെ ശാഖയുമാണ് അടപ്പിച്ചത്. കേക്ക് വാങ്ങിയ കുടുംബത്തി​െൻറ പരാതിയും ഡി.വൈ.എഫ്.െഎ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധവും വന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനക്കൊടുവിലാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറി നടത്തുന്നതെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ബേക്കറിയുടെ കോവൂരിലുള്ള പലഹാര നിർമാണമുറി പരിശോധിച്ചപ്പോഴാണ് വൃത്തിഹീനമായിക്കണ്ടത്. െടെലുകൾ പൊട്ടിപ്പൊളിഞ്ഞ് മാലിന്യം നിറഞ്ഞ നിലയിലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളും തുരുെമ്പടുത്ത തകരപ്പാട്ടകളും മറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ട നിലയിലാണ്. മലിനജലം തളംകെട്ടിയതായും കണ്ടു. ഇതേതുടർന്ന് നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാറി​െൻറ നേതൃത്വത്തിൽ മലാപ്പറമ്പിലെ ശാഖയിലും പരിശോധന നടത്തി. ശേഷം കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കോവൂർ പുതിയോട്ടിൽ ദിനചന്ദ്രൻ ബേക്കറിയിൽനിന്ന് പ്ലംകേക്ക് വാങ്ങിയത്. പാതിയോളം ഉപയോഗിക്കുന്നതിനിടെ ദിനചന്ദ്ര​െൻറ ഒന്നാം ക്ലാസുകാരി മകൾ കേക്ക് വായിലിട്ടപ്പോഴാണ് മെറ്റൽക്ലാമ്പി​െൻറ കഷണം തടഞ്ഞത്. കേക്കുമായി ബേക്കറിയിലെത്തിയെങ്കിലും അടച്ചിരുന്നു. തുടർന്ന് രാവിലെ ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഡി.വൈ.എഫ്.െഎ മെഡിക്കൽ കോളജ് മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് സെക്രട്ടറി കെ. സിജിൻ, എം.കെ. നിധീഷ്, നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. പടം ct2 caption- ബേക്കറിയിൽ കെണ്ടത്തിയ മാലിന്യക്കൂമ്പാരം ct3-caption-കേക്കിൽനിന്ന് കിട്ടിയ മെറ്റൽക്ലാമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.