'സമരങ്ങളിൽനിന്ന് പാരലൽ കോളജിെന ഒഴിവാക്കണം' കോഴിക്കോട്: വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങളിൽനിന്ന് പാരലൽ കോളജ് വിദ്യാർഥികളെ ഒഴിവാക്കണമെന്ന് പാരലൽ കോളജ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്വാശ്രയ കോളജിലെയും മെഡിക്കൽ-എൻജിനീയറിങ് കോളജിലെയും ഫീസ് വർധന അടക്കമുള്ള വിഷയങ്ങളിൽ പാരലൽ കോളജുകളിൽ സമരം നടത്തുേമ്പാഴും സ്വാശ്രയ കോളജുകളെ സമരം ബാധിക്കാതെ സുഗമമായി പ്രവർത്തിക്കുന്നത് വിരോധാഭാസമാണെന്ന് അസോസിയേഷൻ പ്രസിഡൻറ് പി.ഇ. സുനിൽകുമാർ, സെക്രട്ടറി സി.ജി. ഷാജി, ട്രഷറർ എസ്. സന്തോഷ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.