ഫാഷിസത്തിനെതിരെ ഐ.എസ്​.എം പ്രചാരണം നാളെ തുടങ്ങും

ഫാഷിസത്തിനെതിരെ ഐ.എസ്.എം പ്രചാരണം കോഴിക്കോട്: അസഹിഷ്ണുതക്കും ഉദ്യോഗസ്ഥ ലോബിയുടെ വർഗീയ പ്രചാരണത്തിനുമെതിരെ കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം സംഘടിപ്പിക്കുന്ന പ്രചാരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം 16ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കും. കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള നീക്കം ചെറുക്കുക, പശുവി​െൻറ പേരിൽ മനുഷ്യരെ കൊല്ലുന്ന ഭീകരതക്കെതിരെ ബോധവത്കരണം നടത്തുക, വർഗീയത തടയാൻ മത തീവ്രത പ്രചരിപ്പിക്കുന്നത് ചെറുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഫാഷിസത്തിനെതിരെ പ്രചാരണം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് നാലിന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ നിർവഹിക്കും. തുടർന്ന് 'ഫാഷിസത്തിനെതിരെ യുവജന മുന്നേറ്റം' സാംസ്കാരിക സദസ്സ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബു, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കെ. ബൈജു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT