ബിയോണ്ട് വേര്‍ഡ്‌സ്-2017: ബ്രോഷര്‍ പ്രകാശനം ചെയ്തു ബിയോണ്ട് വേര്‍ഡ്‌സ്-2017: ബ്രോഷര്‍ പ്രകാശനം ചെയ്തു കോഴിക്കോട്: കാലിക്കറ്റ് പ്രസ്ക്ലബിെൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ വാര്‍ത്താ ചിത്രപ്രദര്‍ശനമായ ബിയോണ്ട് വേര്‍ഡ്‌സ്-2017െൻറ ബ്രോഷര്‍ പ്രകാശനം എം.ടി. വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. ഈ മാസം 26 മുതല്‍ അഞ്ച് ദിവസങ്ങളിലായി കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍െവച്ചാണ് പ്രദര്‍ശനം. കൊട്ടാരം റോഡിലെ സിതാരയില്‍ നടന്ന പരിപാടിയിൽ പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. തത്സമയം ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ, പ്രസ് ക്ലബ് ജോ. സെക്രട്ടറി കെ.സി. റിയാസ്, ട്രഷറര്‍ പി. വിപുല്‍നാഥ്, എക്‌സിബിഷന്‍ കണ്‍വീനര്‍ പി.ജെ. ഷെല്ലി, രാജേഷ് മേനോൻ, കെ. രാഗേഷ്, കെ.കെ. സന്തോഷ്, പ്രകാശ് കരിമ്പ, നിധീഷ് കൃഷ്ണൻ, രമേശ് കുറുപ്പ്, മോഹന്‍ദാസ്, മധുസൂദനന്‍ കര്‍ത്ത, പി. അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.