ഡോ. സോമൻ കടലൂരിന്​ ​െഎക്യദാർഢ്യം

ഡോ. സോമൻ കടലൂരിന് െഎക്യദാർഢ്യം കോഴിക്കോട്: സാംസ്കാരിക പ്രവർത്തകനും യൂനിവേഴ്സിറ്റി ഫോക്ലോർ വിഭാഗത്തിലെ അധ്യാപകനുമായ ഡോ. സോമൻ കടലൂരിനെ യൂനിവേഴ്സിറ്റിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും െഎക്യദാർഢ്യവുമായി വടകര കേളുവേട്ടൻ സ്മാരക മന്ദിരത്തിൽ ഒത്തുചേർന്നു. യൂനിവേഴ്സിറ്റി അധികൃതരും സർക്കാറും നീതിയുക്തമായ ഇടപെടലുകൾ സാധ്യമാക്കി ഡോ. സോമൻ കടലൂരിനെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ തിരിച്ചെടുക്കണമെന്ന് യോഗം ആവശ്യെപ്പട്ടു. ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. പി.കെ. മുരളി, അഷ്റഫ് പുഴക്കര, ഷാജി കെ. കൊളരാട്, പ്രശാന്ത് ബാവ ഇയ്യച്ചേരി, മധു പനക്കാട്, ലിജീഷ്, സിനീഷ് വേലിക്കാരി എന്നിവർ സംസാരിച്ചു. ഡോ. സോമൻ കടലൂർ വിശദീകരണ പ്രഭാഷണം നടത്തി. ഒാണപ്പൂക്കളം ലിംക ബുക്ക് ഒാഫ് റെക്കോഡിൽ കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീ സി.ഡി.എസ് കഴിഞ്ഞവർഷത്തെ ഒാണാഘോഷത്തോടനുബന്ധിച്ച് 'സ്നേഹപാലിക' എന്നപേരിൽ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഒാണപ്പൂക്കളം ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളെമന്ന ഖ്യാതിയോടെ ലിംക ബുക്ക് ഒാഫ് റെക്കോഡിൽ ഇടം നേടി. 18.189 ചതുരശ്ര അടിയുള്ള പൂക്കളം 10,100 പേർ ചേർന്നാണ് വിരിച്ചത്. ലിംക ബുക്ക് ഒാഫ് റെക്കോഡി​െൻറ സർട്ടിഫിക്കറ്റ് മേയർ തോട്ടത്തിൽ രവീന്ദ്രനിൽനിന്നും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ ഏറ്റുവാങ്ങി. ക്ഷേമകാര്യ സമിതി ചെയർമാൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. മുൻ മേയർമാരായ എം. ഭാസ്കരൻ, പ്രഫ. എ.കെ. പ്രേമജം, യു.ടി. രാജൻ, എം.എം. പത്മാവതി, കോർപറേഷൻ ചെയർമാന്മാരായ പി.സി. രാജൻ, എം. രാധാകൃഷ്ണൻ, ടി.വി. ലളിതപ്രഭ, കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, ആശ ശശാങ്കൻ, പ്രോഗ്രാം കോ-ഒാർഡിനേറ്റർ ആർ. ജയന്ത്കുമാർ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതവും നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി.പി. ഷീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT