തമിഴ്​നാട്​ മാർക്കറ്റിൽ കോഴി വില കുറയുന്നു; കേരളത്തിൽ കോഴിയിറച്ചിക്ക്​ പലവില

തമിഴ്നാട് മാർക്കറ്റിൽ കോഴിവില കുറയുന്നു; കേരളത്തിൽ കോഴിയിറച്ചിക്ക് പലവില കോഴിക്കോട്: തമിഴ്നാട്ടിൽ കോഴിക്ക് വിലകുറയുന്നുവെങ്കിലും സംസ്ഥാനത്ത് കോഴിയിറച്ചിക്ക് പലവില. കോഴിക്കച്ചവടക്കാർ സമരം നടത്തിയ ദിവസങ്ങളിൽ തമിഴ്നാട്ടിൽ 110 രൂപയായിരുന്നു വില. എന്നാൽ, വെള്ളിയാഴ്ച 85 രൂപക്കാണ് കോഴിയെത്തിയത്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും കോഴിവിലയിൽ ഏകീകരണമായിട്ടില്ല. 158, 160, 170, 180 എന്നീ വിലകളിലാണ് ജില്ലയിൽ വിവിധയിടങ്ങളിൽ കോഴിയിറച്ചി വിറ്റത്. നഗരത്തിലെ പ്രധാന മർക്കറ്റായ നടക്കാവിലും സെൻട്രൽ മാർക്കറ്റിലും 160 രൂപക്കാണ് നൽകിയതെങ്കിൽ നഗരത്തിൽനിന്ന് അൽപംമാറി കാരപ്പറമ്പ്, കരിക്കാംകുളം, തടമ്പാട്ടുത്താഴം എന്നിവിടങ്ങളിലെത്തുേമ്പാൾ വില 170 രൂപയിലെത്തുന്നുണ്ട്. ജില്ലയിലെ പലയിടത്തും ഇേപ്പാഴും 170, 180 രൂപക്ക് വിൽപന നടക്കുന്നുണ്ട്. കോഴിയിറച്ചിയുെട വിലയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങളുണ്ടായിരുന്നു. വിലകൂട്ടിയെന്ന ആരോപണത്തിൽ വടകര, മുക്കം, ബേപ്പൂർ എന്നിവിടങ്ങളിൽ കടകൾ അടിച്ചുതകർത്തിരുന്നു. മുക്കത്ത് വ്യാപാരികൾ പാർട്ടി പ്രവർത്തകരുമായി നടത്തിയ ചർച്ചയെതുടർന്ന് വിലകുറച്ച് വിൽക്കാൻ ധാരണയായിട്ടുണ്ട്. വില കുറക്കാത്ത കടകൾക്കെതിെര ജില്ലയിൽ ഡി.വൈ.എഫ്.െഎയുെട നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നുണ്ട്. കോഴിക്കട ജീവനക്കാെര ൈകയേറ്റം ചെയ്യുന്നത് തുടർന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് സ്വതന്ത്ര ചിക്കൻ വർക്കേഴ്സ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ധനമന്ത്രി തോമസ് െഎസക് പറഞ്ഞ 87 രൂപക്ക് എവിടെയും വിൽപന ഇനിയും നടന്നിട്ടില്ല. കോഴി ജീവനോെട തൂക്കിനൽകി അത് തൂവൽകളഞ്ഞ് ഇറച്ചിയാക്കി നൽകുേമ്പാൾ വില 100 രൂപയിലധികം നൽകണമെന്നുതന്നെയാണ് കച്ചവടക്കാരുെട നിലപാട്. തമിഴ്നാട്ടിൽ കോഴിക്ക് വില കുറഞ്ഞുവരുന്നുണ്ടെന്നും വരുംദിവസങ്ങളിൽ ഇത് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നും കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.കെ. നാസർ പറഞ്ഞു. സമൂർ നൈസാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT