'ഹൈമവതഭൂവില്‍' ഇന്ത്യയിലെ മഹത്തായ പുസ്തകങ്ങളിലൊന്ന് -ആലങ്കോട് ലീലാകൃഷ്ണന്‍ 'ഹൈമവതഭൂവില്‍' ഇന്ത്യയിലെ മഹത്തായ പുസ്തകങ്ങളിലൊന്ന് -ആലങ്കോട് ലീലാകൃഷ്ണന്‍ കൽപറ്റ: ഹിമാലയം മുതല്‍ കന്യാകുമാരി വരെ പടര്‍ന്നുകിടക്കുന്ന സംസ്കാരത്തെ ഒരൊറ്റച്ചരടില്‍ നോക്കിക്കാണുന്ന 'ഹൈമവതഭൂവില്‍' ഇന്ത്യയിലെ മഹത്തായ പുസ്തകങ്ങളില്‍ ഒന്നാണെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. മൂര്‍ത്തീദേവി പുരസ്കാരം നേടിയ, സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ എം.പി. വീരേന്ദ്രകുമാര്‍ എം.പിക്ക് എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുഴുവന്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട കഥാസരിത് സാഗരമാണ് 'ഹൈമവതഭൂവില്‍'. 130 കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ രാജ്യത്തിെൻറ പൈതൃകമെന്ന് ഈ പുസ്തകം സ്ഥാപിക്കുന്നുെവന്നും ലീലാകൃഷ്ണന്‍ പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എം.ജെ. വിജയപത്മന്‍ സ്കൂളിെൻറ ഉപഹാരം നൽകി. സ്വാഗതസംഘം ചെയര്‍മാന്‍ എ.ഡി. യശോധരന്‍ പൊന്നാട അണിയിച്ചു. 61-62 എസ്.എസ്.എല്‍.സി ബാച്ചിെൻറ ഉപഹാരവും ചടങ്ങില്‍ കൈമാറി. നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീന്‍ കുട്ടി, അജി ബഷീര്‍, ടി.ജെ. ഐസക്, പി.ഒ. ശ്രീധരന്‍, ഇ.കെ. മാധവന്‍ നായര്‍, എം.പി. ബാലാംബിക, എ. സുധാറാണി, എം.ബി. വിജയരാജന്‍, എ.പി. വാസുദേവന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. എവിടെപ്പോയാലും താനൊരു വയനാട്ടുകാരനാണെന്നും ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനെല്ലാം എസ്.കെ.എം.ജെ. സ്കൂളിനോടാണ് കടപ്പാടെന്നും മറുപടി പ്രസംഗത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. സ്കൂളിലെത്തുമ്പോള്‍ രാജ്യസഭാംഗമോ മുന്‍മന്ത്രിയോ ഒന്നുമല്ല, താന്‍. ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. FRIWDL12 എസ്.കെ.എം.ജെ സ്കൂള്‍ മാനേജര്‍ എം.ജെ. വിജയപത്മന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പിക്ക് ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.