ജി.എസ്​.ടി: കടകളിൽ പരിശോധന

കോഴിക്കോട്: ഭക്ഷ്യപൊതുവിതരണ വകുപ്പും ലീഗൽ മെേട്രാളജി വകുപ്പും സംയുക്തമായി കോഴിക്കോട് നഗരത്തിൽ സൂപ്പർ മാർക്കറ്റുകൾ, പലവ്യഞ്ജന കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ജി.എസ്.ടി നടപ്പിലാക്കിയതി​െൻറ ഭാഗമായി പാക്ക് ചെയ്ത സാധനങ്ങൾക്ക്, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള മറ്റ് ഉൽപ്പന്നങ്ങൾക്ക് എം.ആർ.പിയിൽ കൂടിയ വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന സർക്കാർ നിർദേശത്തി​െൻറ ഭാഗമായാണ് റെയ്ഡ് നടന്നത്. കോഴിക്കോട് ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ, സിറ്റി റേഷനിങ് ഓഫിസർ (നോർത്ത്) വി.എസ്. സനൽകുമാർ, ലീഗൽ മെേട്രാളജി ഇൻസ്പെക്ടർ കെ.വി. സുദീപ്, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് വി.ടി. പ്രശാന്ത്കുമാർ, റേഷനിങ് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT