കൊടുവള്ളി: പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ദാറുല്‍ അസ്ഹര്‍ എജുക്കേഷനല്‍ ആൻഡ് ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമിയില്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോഴ്‌സിന് ശനിയാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ കോഴ്സിെൻറ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യാതിഥിയാകും. സമസ്ത സിലബസില്‍ പഠിച്ച് അഞ്ചാംതരം വിജയിച്ച കുട്ടികള്‍ക്ക് മൂന്നുവര്‍ഷംകൊണ്ട് ഖുര്‍ആന്‍ മനഃപാഠമാകും വിധമാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ബഷീര്‍ ഹാജി, പി.സി. മുഹമ്മദ് ഇബ്രാഹീം, മുസ്തഫ ഹുദവി, സി.എം.കെ തങ്ങള്‍ പാലക്കുറ്റി, എ.കെ. ഇബ്രാഹിം, പി.സി. ഖാദർ, ഷംവീല്‍ അശ്ഹരി, സി.കെ. അബ്ദു, കെ. ഉസ്മാൻ, എൻജിനീയര്‍ മജീദ് എന്നിവര്‍ പങ്കെടുത്തു. വിദ്യാർഥിയുടെ കൊലപാതകം: സമഗ്ര അന്വേഷണം വേണം -യൂത്ത് ലീഗ് മടവൂർ: സി.എം സെൻറർ വിദ്യാർഥിയായിരുന്ന വയനാട് അഞ്ചാം മൈൽ കെല്ലൂർ കാരക്കമല ചെറയിൽ മമ്മൂട്ടി-- റൈഹാനത്ത് ദമ്പതികളുടെ മകൻ അബ്ദുൽ മാജിദിനെ (13) കുത്തിക്കൊന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. വി.സി. റിയാസ് ഖാൻ, ഒ.കെ. ഇസ്മായീൽ, നൗഫൽ പുല്ലാളൂർ, പി. അസ്ഹറുദ്ദീൻ, ഷറഫുദ്ദീൻ രാംപൊയിൽ, സി. അൻവർ, എം. അബ്ദുൽ ഹസീബ്, റഷീദ് എരവന്നൂർ, മുനീർ മുക്ക്, യഹ്‌യ എടത്തിൽ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി എ.പി. യൂസുഫലി സ്വാഗതവും ട്രഷറർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.