ഫോട്ടോയെടുക്കാനായില്ല; പുതിയ റേഷൻ കാർഡ് കിട്ടാത്തവർ വലയുന്നു മുക്കം: പുതിയ റേഷൻ കാർഡിനുള്ള ഫോട്ടൊയെടുക്കലിൽ ഹാജറാവാൻ കഴിയാത്തതിനാൽ മുക്കം നഗരസഭയിൽ താമസിക്കുന്ന നിരവധിപേർ റേഷൻ കാർഡില്ലാതെ വലയുന്നു. ഇതര സംസ്ഥാനങ്ങളിൽ ജോലി തേടി പോയവരും വിദേശ സന്ദർശനത്തിന് പോയവരും ഉംറ നിർവഹിക്കാൻ പോയവരുമൊക്കെ ഫോട്ടൊയെടുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് ഇവർക്ക് പുതിയ റേഷൻ കാർഡ് ലഭ്യമാകാത്തത്. ചേന്ദമംഗല്ലൂർ 126ാം നമ്പർ റേഷൻ കടയിൽ 23 പേർക്ക് ഇത്തരം കാരണത്താൽ കാർഡ് ലഭിച്ചിട്ടില്ല. ഇവിടെ മൊത്തം 1046 പേരിൽ 1018 പേർക്കാണ് പുതിയ റേഷൻ കാർഡ് ലഭിച്ചത്. മുക്കം ടൗൺ, വലിയപറമ്പ്, മാമ്പറ്റ തുടങ്ങി മലയോര പ്രദേശങ്ങളിലടക്കം നഗരസഭ പരിധിയിൽ നൂറിലേറെ പേർക്ക് പുതിയ റേഷൻ കാർഡ് ലഭിച്ചിട്ടില്ലന്ന് പരാതിയുണ്ട്. ഫോട്ടോയെടുക്കാനാവാത്തവർക്ക് പുതിയ റേഷൻ കാർഡുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. പല റേഷൻ കടകളിലും ബി.പി.എൽ വിഭാഗങ്ങളിൽ അനർഹരായവർ കടന്നുകൂടിയതായി ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.