താമരശ്ശേരിയിലെ ഓപണ്‍ സ്റ്റേജ് പൊളിച്ചുനീക്കി താമരശ്ശേരി: നഗരത്തിെൻറ ഹൃദയഭാഗത്ത് ദേശീയപാതക്കരികില്‍ നിർമിക്കുന്ന ബസ് ബേയിലെ വിവാദ സ്േറ്റജ് അധികൃതര്‍ പൊളിച്ചുനീക്കി. ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയോരത്ത് ഒാപൺ സ്റ്റേജ് നിർമിക്കുന്നതിനെതിരെ വ്യാപാരി-സാംസ്‌കാരിക സംഘടനകളുടെയും നാട്ടുകാരുടെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് നിർമാണത്തിനു മുന്നോടിയായുണ്ടാക്കിയ തറ പൊളിച്ചുനീക്കിയത്. പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം വിനിയോഗിച്ചാണ് ഇവിടെ ബസ് ബേ നിർമിക്കുന്നത്. എന്നാല്‍, സ്റ്റേജ് നിർമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ക്ക് ഇരിക്കാനും മറ്റും സൗകര്യപ്രദമായ രീതിയില്‍ ഒഴിഞ്ഞ സ്ഥലത്ത് തറ നിർമിക്കുകയേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂവെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കന്നുകുട്ടി പരിപാലന പദ്ധതി ഉദ്ഘാടനം താമരശ്ശേരി: കൂടത്തായി ബസാര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മില്‍മ മലബാര്‍ മേഖല യൂനിയന്‍ നടപ്പാക്കുന്ന സൗജന്യ കന്നുകുട്ടി പരിപാലന പദ്ധതി മില്‍മ ഡയറക്ടര്‍ പി.പി. കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടര്‍ ടി.പി. അബ്രഹാം അധ്യക്ഷത വഹിച്ചു. മില്‍മ സൂപ്പര്‍ വൈസര്‍ പി. പ്രദീപ് കുമാർ, പി.കെ. അയ്യപ്പൻ, പി.പി. മാമു, കെ. പ്രേമ, ടി. ആശ എന്നിവര്‍ സംസാരിച്ചു. പി.കെ. ദിനേശ് കുമാര്‍ സ്വാഗതവും കെ. കൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.