സഹപാഠിക്കൊരു വീട്: താക്കോൽദാനം ഇന്ന്

മുക്കം: കാരശ്ശേരി സമസ്ത കേരള സുന്നി ബാലവേദിയുടെ നേതൃത്വത്തിൽ എട്ടു ലക്ഷം െചലവിൽ നിർധന സഹപാഠിക്ക് നിർമിച്ച വീടി​െൻറ താക്കോൽദാനം ശനിയാഴ്ച വൈകീട്ട് ഏഴിന് കാരശ്ശേരിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹിദായത്തുസ്സിബ്യാൻ സെക്കൻഡറി മദ്റസ പ്രധാനാധ്യാപകൻ യു.പി.സി. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിക്കും. വിദ്യാർഥികൾ നാട്ടുകാരുടെ സഹകരണത്തോടെയാണ് പണം ശേഖരിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഗീർ, നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരി ശിഫാന എന്നിവരുടെ കുടുംബത്തിനാണ് ബാലവേദിയുടെ ആദ്യ സംരംഭമായ വീട് നിർമിച്ചുനൽകുന്നത്. അന്തിയുറങ്ങാൻ കിടപ്പാടമില്ലാതെ കോളനിയിൽ താമസിക്കുകയായിരുന്ന നാസർ- മൈമൂന ദമ്പതികൾക്ക് സഹപാഠികളുടെ കൂട്ടായ്മയിൽ സ്വപ്നവീട് സാക്ഷാത്കരിച്ചിരിക്കുകയാണ്. വാർത്തസമ്മേളനത്തിൽ നിർമാണ കമ്മിറ്റി കൺവീനർ നടുക്കണ്ടി അബൂബക്കർ, മദ്റസ പ്രധാനാധ്യാപകൻ പി.സി. മുഹമ്മദ് മുസ്ലിയാർ, മഹല്ല് സെക്രട്ടറി വി.പി. അബ്ദുറഹിമാൻ, എം. കരീം, ഇസ്ഹാഖ് കാരശ്ശേരി, മഹല്ല് ഖാദി ടി.പി. മുഹമ്മദ് ഷരീഫ് അൻസാരി എന്നിവർ പങ്കെടുത്തു. പ്രതിഭസംഗമം നാളെ മുക്കം: കാരശ്ശേരി പഞ്ചായത്ത് സമസ്ത കോ-ഓഡിനേഷൻ പ്രതിഭസംഗമം രാവിലെ 8.30ന് കാരമൂല സുബുലുൽ ഹുദാ മദ്റസയിൽ നടക്കും. സമസ്ത ഏഴ്, 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിക്കും. മുക്കം ഉമർ ഫൈസി, മുസ്തഫ മുണ്ടുപാറ എന്നിവർ സംബന്ധിക്കും. വീക്കൻഡ്, ഹോളിഡേ മദ്റസകൾ ഇന്ന് തുടങ്ങും മുക്കം: മജ്ലിസ് സിലബസിനു കീഴിൽ ആനയാംകുന്നിൽ വീക്കൻഡ്, ഹോളിഡേ മദ്റസകൾ ശനിയാഴ്ച വൈകീട്ട് ആറിന് തുടങ്ങും. എല്ലാ ശനിയാഴ്ചകളിലും ആറു മുതൽ ഒമ്പതു മണി വരെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് മതപഠനം ലക്ഷ്യമിട്ടാണ് മദ്റസയുടെ പ്രവർത്തനം. ഞായറാഴ്ചകളിലെ ഹോളിഡേ മദ്റസ പാതിവഴിയിൽ പഠനം നിർത്തിയവർക്കാണ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴു മുതൽ 10 വരെയാണ് സമയം. ഖുർആൻ ആശയപഠനം, തജ്വീദ്, മനഃപാഠം, ഹദീസ്, കർമശാസ്ത്രം, അനുഷ്ഠാന കർമങ്ങളുടെ പരിശീലനം എന്നിവയാണ് ക്ലാസുകളിലൂടെ ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT