വടകര: ഉൗർജം സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം പുതുതലമുറയിലെത്തിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ക്യാമ്പ് ഈമാസം 22ന് വടകര കേളുഏട്ടൻ സ്മാരക മന്ദിരത്തിൽ നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ, എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഹൈസ്കൂൾ, യു.പി.സ്കൂളുകളിൽനിന്ന് ഒരോ അധ്യാപകർ പങ്കെടുക്കണം. ദേശീയ ബാലശാസ്ത്ര കോൺഗ്രസിെൻറ അധ്യാപക പരിശീലനവും ഇതോടൊപ്പം നടക്കും. അധ്യാപകർക്കുള്ള പ്രവർത്തന ഗൈഡ് നൽകും. പങ്കെടുക്കുന്ന അധ്യാപകരുടെ പേരും സ്കൂളും 9495528091 എന്ന നമ്പറിലേക്ക് ഈമാസം 18നുള്ളിൽ അയച്ചുതരണമെന്ന് എൻ.ജി.സി ജില്ല കോ ഓഡിനേറ്റർ ഡോ. എൻ. സിജേഷ് അറിയിച്ചു. ടോപ് ടീൻ മത്സരം വടകര: പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മികവ് പ്രകടിപ്പിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ഓയിസ്ക ഇൻറർ നാഷനൽ നടത്തുന്ന ടോപ് ടീൻ മത്സരത്തിെെൻറ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്റ്റ് 12ന് രാവിലെ 10 മുതൽ 11.30 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പൊതുവിജ്ഞാനം, സയൻസ്, ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, കല, സംസ്കാരം, പരിസ്ഥിതി, സ്പോർട്സ്, മാനസിക കഴിവ് എന്നിവ പരിശോധിക്കുന്നതായിരിക്കും പ്രാഥമിക പരീക്ഷ. അവസാനഘട്ടത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേർക്ക് ജപ്പാനിലെ ഇൻറർനാഷനൽ സ്ഥാപനത്തിൽ പ്ലസ് വൺ, പ്ലസ് ടു പഠനം സൗജന്യമായി ലഭിക്കും. 40 ലക്ഷം രൂപയാണ് ഒരു വിദ്യാർഥിക്ക് സ്കോളർഷിപ്പായി ലഭിക്കുക. യാത്രച്ചെലവ് ഓയിസ്ക വഹിക്കും. രജിസ്റ്റർ ചെേയ്യണ്ട ഫോൺ: 9495661838. നാടക ക്യാമ്പ് വടകര: പി.എം. താജ് അനുസ്മരണത്തിെൻറ ഭാഗമായി പുരോഗമനകലാസാഹിത്യസംഘം താജ് തിയറ്റർ ഗ്രൂപ്പിെൻറ നേതൃത്വത്തിൽ നാടകക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ വില്ല്യാപ്പള്ളിയിലാണ് ക്യാമ്പ്. 18 മുതൽ 50 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുവർ ഈമാസം 30നകം പേരും ഫോൺനമ്പറും സുരേഷ്ബാബു ശ്രീസ്ഥ, സിദ്ധസമാജം(പി.ഒ), വടകര എന്ന വിലാസത്തിലോ 9496439969 എന്ന വാട്സ്ആപ് നമ്പറിലോ രജിസ്റ്റർ ചെയ്യണം. ...................... kz2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.