കോഴിക്കോട്: കല്ലായിപ്പുഴ ൈകയേറ്റം തടയുന്നതിെൻറ ഭാഗമായി പുഴയുടെ അതിര് നിശ്ചയിച്ച് അതിർത്തിക്കല്ലിടുന്ന ജോലി വെള്ളിയാഴ്ചയും തുടർന്നു. റവന്യൂ അധികൃതർ വെള്ളിയാഴ്ച നടത്തിയ സർവേയിൽ നഗരം, കസബ വില്ലേജുകളിലായി നാലര ഏക്കർ സ്ഥലംകൂടി ൈകയേറിയതായി കണ്ടെത്തി. വ്യാഴാഴ്ച നടത്തിയ സർവേയിൽ ഒരേക്കർ ൈകയേറ്റ ഭൂമിയിൽ അധികൃതർ കല്ലിട്ടിരുന്നു. നഗരം, വില്ലേജിൽ 500 മീറ്റർ അളന്നപ്പോഴാണ് ഒന്നര ഏക്കർ പുറമ്പോക്ക് ഭൂമി ൈകയേറിയതായി കണ്ടെത്തിയത്. ഇതിൽ 10 കെട്ടിടങ്ങളുണ്ട്. കസബ വില്ലേജിൽ അര കിലോമീറ്റർ അളന്നപ്പോൾ മൂന്ന് ഏക്കർ ൈകയേറ്റവും ഒമ്പത് കെട്ടിടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച കല്ലിട്ട് വേർതിരിച്ച ഒരേക്കർ ഭൂമിയിൽ എട്ട് കെട്ടിടങ്ങളുണ്ട്. അളന്നുതിട്ടപ്പെടുത്തിയ ഭൂമിയിൽ കോർപറേഷൻ ജണ്ട കെട്ടും. കനോലി കനാലിെൻറ എലത്തൂർ, പുതിയങ്ങാടി, വേങ്ങേരി വില്ലേജുകളിൽപെട്ട 6.5 കിലോമീറ്റർ പ്രദേശവും വെള്ളിയാഴ്ച സർവേ നടത്തി. വേർതിരിക്കപ്പെട്ട ഭൂമിയിൽ വീണ്ടും ൈകയേറ്റം ഉണ്ടാവുന്നതിന് അനുവദിക്കില്ലെന്ന് കല്ലായി മേഖലയിൽ സന്ദർശനം നടത്തിയ ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. സർവേ നടപടികൾ ജൂലൈ അവസാനത്തോടെ പൂർത്തിയാവുമെന്നും ഇതിനുശേഷം കനോലി കനാൽ വികസനത്തിനായി രൂപരേഖ തയാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവേ നടപടികൾക്ക് തഹസിൽദാർ ഇ. അനിതകുമാരി, വില്ലേജ് ഓഫിസർമാരായ ഉമാകാന്ത്, ടി. ബാബുരാജ്, സർവേയർമാരായ വി.കെ. ഷിംജു, വിനോദ്, സജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.