നഗരത്തില്‍ 1000 സി.സി.ടി.വി കാമറ സ്ഥാപിക്കും –മേയര്‍

കോഴിക്കോട്: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ചേവായൂര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അപകടകരമായ ഡ്രൈവിങ് നിരീക്ഷിക്കുന്നതിനും വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനുമായി കോര്‍പറേഷന്‍ പരിധിയില്‍ 1000 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ പൊലീസിന്‍െറയും കോര്‍പറേഷന്‍െറയും സംയുക്ത ആഭിമുഖ്യത്തില്‍ പദ്ധതി ആസൂത്രണം ചെയ്തുവരുന്നതായി മേയര്‍ പറഞ്ഞു. സിറ്റി കമീഷണര്‍ ജെ. ജയനാദ് അധ്യക്ഷതവഹിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഡോ. മുഹമ്മദ് നജീബ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍, ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കക്കോടി മോഹനന്‍, ട്രോമകെയര്‍ പ്രസിഡന്‍റ് ആര്‍. ജയന്ത്കുമാര്‍, എയ്ഞ്ചല്‍സ് ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍, ഡോ. അജില്‍ അബ്ദുല്ല, ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. സുരേഷ് ബാബു, നിത്യാനന്ദ കമത്ത്, എം. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. റജി പി. ജോര്‍ജ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.