കൊടുവള്ളി: കൊടുവള്ളിയില്‍ മോഡേണ്‍ വുഡ് ഇന്‍ഡസ്ട്രീസിന് പാട്ടത്തിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കുന്നതിന്‍െറ ഭാഗമായി റവന്യൂ വകുപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ താമരശ്ശേരി താലൂക്ക് സര്‍വേയര്‍ ഇര്‍ഷാദ് സ്പെഷല്‍ വില്ളേജ് ഓഫിസര്‍ ജിമോള്‍, ഫീല്‍ഡ് അസിസ്റ്റന്‍റുമാരായ ടി.എം. മുഹമ്മദലി, അന്‍വര്‍ സാദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളന്നത്. റിപ്പോര്‍ട്ട് താമരശ്ശേരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കും. തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 35 സെന്‍റ് ഭൂമിയും സംഘം പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് തിരിച്ചുപിടിക്കാന്‍ റവന്യൂ അഡീഷനല്‍ സെക്രട്ടറി എ.ആര്‍. സുരേഷ്കുമാര്‍ (നമ്പര്‍ 401/2016) ഉത്തരവിറക്കിയത്. ഇത് നടപ്പാക്കാന്‍ കോഴിക്കോട് ജില്ല കലക്ടറോടാണ് ആവശ്യപ്പെട്ടത്. 1990ല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രസ്തുത സ്ഥാപനത്തിന് പട്ടയം അനുവദിക്കുകയായിരുന്നു. വ്യാവസായിക ആവശ്യത്തിനായി അനുവദിച്ച ഭൂമി സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങാതെ അന്യാധീനപ്പെടുത്തരുതെന്നും അനുവദിച്ച ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നുമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരുന്നു പട്ടയം അനുവദിച്ചത്. മോഡേണ്‍ വുഡ് ഇന്‍ഡസ്ട്രീസിനായി അനുവദിക്കപ്പെട്ട യൂനിറ്റില്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ്സ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാനായി 2004ല്‍ വ്യവസായ വകുപ്പ് അനുമതി നല്‍കുകയുണ്ടായി. എന്നാല്‍, വ്യവസായ യൂനിറ്റ് തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ളെന്നും സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം ലഭിക്കുന്ന വിധത്തില്‍ പട്ടയത്തിലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മോഡേണ്‍ വുഡ്സ് സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, ഭൂമി അതേ ആവശ്യത്തിന് ഉപയോഗിക്കാത്ത പക്ഷം തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് കാണിച്ച് മറുപടിയും നല്‍കുകയുണ്ടായി. സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ 2010ല്‍ അവര്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2013 സെപ്റ്റംബറില്‍ ഹൈകോടതിയുടെ വിധിന്യായത്തില്‍ കോഴിക്കോട് കലക്ടറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കണമെന്ന് നിര്‍ദേശിക്കുകയുമുണ്ടായി. സ്ഥലം പരിശോധിച്ചതില്‍ പതിച്ച് നല്‍കിയ സ്ഥലത്തിലെ അഞ്ച് സെന്‍റ് സ്ഥലം പട്ടയത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കൊടുവള്ളി സബ് രജിസ്ട്രാര്‍ ഓഫിസിലെ 3446/92, 3462/92, 3447/92 ആധാരങ്ങള്‍ പ്രകാരം ആറ് ആളുകളുടെ പേരിലേക്ക് കൈമാറ്റം ചെയ്തതായും ശേഷം ഈ സ്ഥലം 2055/98 ആധാരപ്രകാരം മുജ്ഹിദുല്‍ ഇസ്ലാം സംഘത്തിന് വേണ്ടി കൈമാറ്റം ചെയ്യുകയും ഇവിടെ മൂന്ന് നിലകളുള്ള കെട്ടിടവും ബാക്കിയുള്ള സ്ഥലത്ത് 17 കടമുറികള്‍ സ്ഥാപിച്ചതായും കണ്ടത്തെിയതായി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി . ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ജില്ല കലക്ടറോടാവശ്യപ്പെട്ടത്. ഭൂമി തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.