മെഡിക്കല്‍ കോളജിലെ സ്കാനിങ് ഫിലിം: യൂത്ത് ലീഗ് ഉപരോധിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്കാനിങ്ങിനത്തെുന്ന രോഗികള്‍ക്ക് സ്കാനിങ് ഫിലിം നല്‍കാതെ റിപ്പോര്‍ട്ട് മാത്രം നല്‍കി പറഞ്ഞയക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഓഫിസിന് മുന്നില്‍ ധര്‍ണയും ഉപരോധവും നടത്തി. സമരത്തെതുടര്‍ന്ന് ഞായറാഴ്ച മുതല്‍ ഫിലിം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചതായി സൂപ്രണ്ട് കെ.സി. സോമന്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി സ്കാനിങ് ഫിലിം ഇല്ലാതെയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സ്കാനിങ് ഫിലിം തീര്‍ന്നുപോയതാണ് ഇതിന് കാരണം. ആശുപത്രി വികസന സമിതി പണം നല്‍കാത്തതിനാലാണ് പുതിയത് വിതരണം ചെയ്യാത്തതെന്നായിരുന്നു വിതരണക്കാരന്‍െറ വാദം. ഇയാള്‍ക്ക് വികസനസമിതി നല്‍കാനുള്ളത് 55 ലക്ഷം രൂപയാണ്. ഇതില്‍ ചെറിയ വിഹിതമെങ്കിലും നല്‍കാതെ വിതരണം ചെയ്യില്ളെന്ന നിലപാടിലായിരുന്നു വിതരണക്കാരന്‍. ഇതിനിടയില്‍ സ്കാനിങ് ഫിലിം ആവശ്യപ്പെടുന്നവരോട് ജീവനക്കാര്‍ തട്ടിക്കയറുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. യൂത്ത് ലീഗിന്‍െറ ഉപരോധത്തെതുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിതരണക്കാരന് നല്‍കാനുള്ള ചെക്ക് നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു. യൂത്ത് ലീഗ് ജില്ല പ്രവര്‍ത്തകസമിതി അംഗം എം. ബാബുമോന്‍, കുന്ദമംഗലം മേഖല സെക്രട്ടറി ഒളോങ്ങല്‍ സലീം, എം.എസ്.എഫ് ജില്ല സെക്രട്ടറി സാബിത്ത് മായനാട്, റഹീം പള്ളിത്താഴം, കെ.കെ. നൗഷാദ്, ഗഫൂര്‍ കുന്ദമംഗലം, കെ.പി. റാഷിദ്, പി.കെ. ആഷിക്, കെ.പി. തൗഫീര്‍ എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.