കോഴിക്കോട്: വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് സ്കൂട്ടറുകള്‍ കത്തിച്ചു. എരഞ്ഞിപ്പാലം കുനിയില്‍താഴം പി.എച്ച്.ഡി റോഡില്‍ മര്‍കസ് സ്കൂളിന് സമീപം താമസിക്കുന്ന സുനിലിന്‍െറ ഉടമസ്ഥതയിലുള്ള സ്കൂട്ടറുകളാണ് കത്തിനശിച്ചത്. സീറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മണ്ണെണ്ണയും പെട്രോളും കൂട്ടിക്കലര്‍ത്തി ഒഴിച്ചശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്കൂട്ടറിനുള്ളിലുണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുനിലിന്‍െറ സഹോദരി സുനിതയുടെ ഭര്‍ത്താവ് മനോജിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ രണ്ടരയോടെ പുക ഉയരുന്നതുകണ്ട് വാതില്‍ തുറന്നപ്പോഴാണ് സ്കൂട്ടര്‍ കത്തുന്നത് കണ്ടത്. മനോജുമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ട് രണ്ടുവര്‍ഷമായതായി സുനിത പറയുന്നു. കളവുകേസുകളില്‍ പ്രതിയായ മനോജ് ഇപ്പോഴും ശല്യംചെയ്യാറുണ്ടെന്നും പരാതിയില്‍ പറയുന്നു. നടക്കാവ് സ്റ്റേഷനില്‍നിന്ന് പൊലീസ് എത്തി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൂന്നു ദിവസത്തിനുള്ളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റരുതെന്ന് ഉടമക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനിലും സഹോദരിയും അവരുടെ മകനും ഉപയോഗിക്കുന്ന സ്കൂട്ടറുകളാണ് കത്തിനശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.